ഹമാസിനെ പൂർണമായി തുടച്ചു നീക്കണം; 'ഒരിടത്തും അവശേഷിക്കാൻ അനുവദിക്കരുതെന്ന് ഇസ്രയേൽ

Published : Oct 14, 2025, 07:31 PM IST
PM Netanyahu

Synopsis

ഗാസയിൽ തങ്ങളെ എതിർത്തവരെ ഹമാസ് പരസ്യമായി കൂട്ടക്കൊല ചെയ്തുവെന്നും ഇസ്രായേൽ ആരോപിക്കുന്നു. വീഡിയോ പങ്കുവെച്ചായിരുന്നു ഇസ്രയേലിന്‍റെ ആരോപണം.

ടെൽ അവീവ്: ഹമാസിനെ പൂർണമായി തുടച്ചു നീക്കണമെന്ന് ഇസ്രയേൽ. ഒരിടത്തും ഹമാസ് അവശേഷിക്കാൻ അനുവദിക്കരുതെന്ന് ഇസ്രയേൽ അഭിപ്രായപ്പെട്ടു. ഗാസയിൽ തങ്ങളെ എതിർത്തവരെ ഹമാസ് പരസ്യമായി കൂട്ടക്കൊല ചെയ്തുവെന്നും ഇസ്രായേൽ ആരോപിക്കുന്നു. വീഡിയോ പങ്കുവെച്ചായിരുന്നു ഇസ്രയേലിന്‍റെ ആരോപണം. അതേസമയം, ഗാസയിലെ വെടിനിർത്തൽ കരാറിൽ ഇനിയെന്തെന്ന കാര്യത്തിൽ കടുത്ത അനിശ്ചിതത്വം തുടരുകയാണ്.

തടവിൽ മരിച്ച 28 ബന്ദികളിൽ 4 പേരുടെ മാത്രം മൃതദേഹമാണ് ഹമാസ് ഇതുവരെ കൈമാറിയത്. മറ്റുള്ളവരുടെ മൃതശരീരം വീണ്ടെടുക്കാൻ ആയില്ലെന്നാണ് ഹമാസ് പറയുന്നത്. ഇത് ചതിയെന്ന് ബന്ദികളുടെ കുടുംബങ്ങൾ പറയുന്നു. തടവ് കാലത്ത് ക്രൂര പീഡനം ഏറ്റെന്ന് ഇരു പക്ഷത്തും മോചിതരായവർ ആരോപിക്കുന്നു. ഹമാസ് പൂർണ്ണമായും നിരായുധരായാൽ മാത്രമേ യുദ്ധം അവസാനിക്കൂ എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു. ഇസ്രായേൽ സൈന്യം ഗാസയിൽ നിന്ന് പൂർണ്ണമായി പിൻവാങ്ങുകയും യുദ്ധം വീണ്ടും തുടങ്ങില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം എന്ന് ഹമാസ് ആവശ്യപ്പെടുന്നു. ഇത് അടക്കം ഒട്ടേറെ വിഷയങ്ങളിൽ ഭിന്നത തുടരുകയാണ്. ഗാസയുടെ ഭരണച്ചുമതല ഇനി ആർക്കായിരിക്കും എന്നതിലാണ് ഏറ്റവും വലിയ അനിശ്ചിതത്വം. ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം നല്ല തുടക്കമായി ലോകരാജ്യങ്ങൾ വിലയിരുത്തുന്നു എങ്കിലും ഭാവി എന്തെന്നതിൽ വ്യക്തതയില്ല. അതേസമയം രണ്ടാം ഘട്ട ചർച്ചകൾ തുടങ്ങി കഴിഞ്ഞുവെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കരിയറിലെടുക്കേണ്ട സുപ്രധാന തീരുമാനം, 'ഹസിൽ സ്മാർട്ട്' രീതിയിലൂടെ കോടീശ്വരനാകാം; പണമുണ്ടാക്കാനുള്ള മാർഗങ്ങൾ വിശദീകരിച്ച് ലോഗൻ പോൾ
ഭർത്താവ് ബലമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടെന്ന് യുവതിയുടെ പരാതി, പൊലീസ് സംരക്ഷണയൊരുക്കാൻ ഉത്തരവിട്ട് കോടതി