
ടെല്‍അവീവ്: നഗരമധ്യത്തില്‍ പ്രധാനമന്ത്രിയുടെ നഗ്ന പ്രതിമ. ഇസ്രയേലിലാണ് സംഭവം നടന്നത്. ടെല്‍ വീവിലെ ഹബീമ ചത്വരത്തിലാണ് ഇസ്രയേസ്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നഗ്ന പ്രതിമ സ്ഥാപിച്ചത്. വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയാണ് നഗരത്തില്‍ നിന്ന് കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ അധികാരികള്‍ രംഗത്തെത്തിയിരുന്നു. എത്രയും പെട്ടെന്ന് തന്നെ പ്രതിമ മാറ്റുകയും ചെയ്തു.
ഇസ്രയേല്‍ ഹീറോ എന്നെഴുതിയ ബോര്‍ഡ് പ്രതിമയ്ക്ക് സമീപം കണ്ടെത്തിയിരുന്നു. നെതന്യാഹുവിന്റെ മുഖസാദൃശ്യമുള്ള പ്രതിമയ്ക്ക് അഞ്ചടി ഉയരവും ആറ് ടണ്‍ ഭാരവുമുണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പ്രതിമ നിര്‍മ്മിച്ചയാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. പ്രദേശിക മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ് പുതിയ പ്രതിമ വിഷയം.
അടുത്ത ആഴ്ച പുതിയ തെരഞ്ഞെടുപ്പ് നേരിടാന്‍ പോകുന്നതിന് പിന്നാലെയാണ് പുതിയ പ്രതിമ പ്രത്യക്ഷപ്പെട്ടത്. 14 വര്‍ഷമായി ഇസ്രയേല്‍ പ്രധാനമന്ത്രിയായി തുടരുന്ന നെതന്യാഹൂ, ഇസ്രയേലിന്‍റെ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ക്കാലം പ്രവര്‍ത്തിച്ചയാള്‍ എന്ന റെക്കോഡിനും അര്‍ഹനാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam