
റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തന്റെ പങ്കാളി ആൻഡ്രിയ ജിയാംബ്രൂണോയിൽ നിന്ന് വേർപിരിഞ്ഞതായി അറിയിച്ചു.
മാധ്യമപ്രവർത്തകനായ ജിയാംബ്രൂണോ ടെലിവിഷനിൽ നടത്തിയ ലൈംഗിക പരാമർശങ്ങളുടെ പേരിൽ വിമർശിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് വേർപിരിഞ്ഞതായി മെലോണി സോഷ്യൽമീഡിയ കുറിപ്പിലൂടെ അറിയിച്ചത്. 10 വർഷം നീണ്ട ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. ഞങ്ങളുടെ പാതകൾ കുറച്ചുകാലമായി വ്യത്യസ്തമാണ്. അക്കാര്യം അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മെലോണി പറഞ്ഞു.
ദമ്പതികൾക്ക് ഒരു മകളുണ്ട്. മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എംഎഫ്ഇ മീഡിയ ഗ്രൂപ്പിന്റെ ഭാഗമായ മീഡിയസെറ്റ് സംപ്രേഷണം ചെയ്യുന്ന വാർത്താ പരിപാടിയുടെ അവതാരകനാണ് ജിയാംബ്രൂണോ. ജിയാംബ്രൂണോ പരിപാടിക്കിടെ വനിതാ സഹപ്രവർത്തകയോട് മോശമായി പെരുമാറിയതും ലൈംഗിക പരാമർശം നടത്തുന്നതും വ്യാപകമായി പ്രചരിക്കുകയും വിവാദമാകുകയും ചെയ്തു. തന്റെ അവിഹിത ബന്ധത്തെക്കുറിച്ച് പൊങ്ങച്ചം പറയുന്നതും സഹപ്രവർത്തകരായ സ്ത്രീകളോട് ഗ്രൂപ്പ് സെക്‌സിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നതും പുറത്തുവന്നു. മറ്റൊരു മാധ്യമമാണ് സംഭവം പുറത്തുവിട്ടത്.
Read More... '20-ാം വയസിൽ തലതല്ലി പൊട്ടിച്ച പൊലീസുകാരൻ, ഇത്രയും വേണ്ടായിരുന്നു എന്ന്..'; മുൻ എസ്എഫ്ഐ നേതാവിന്‍റെ കുറിപ്പ്
കൂട്ടബലാത്സംഗത്തിനിരയായ അതിജീവിതയെ കുറ്റപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചതിന് നേരത്തെയും ഇയാൾക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. തന്റെ പങ്കാളിയുടെ അഭിപ്രായങ്ങളുടെ പേരിൽ തന്നെ വിലയിരുത്തരുതെന്നും പങ്കാളിയുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് താൻ ഉത്തരം നൽകില്ലെന്നും മെലോണി പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam