സ്‌കൂളുകളിൽ വിദ്യാർത്ഥിനികൾ ബുർഖയും നിഖാബും ധരിച്ചെത്തുന്നത് നിരോധിക്കാനുള്ള തീരുമാനവുമായി ഇറ്റലി; ഇറ്റാലിയൻ ഭാഷാ പഠനം കർശനമാക്കും

Published : Sep 21, 2026, 04:46 PM IST
burqa, Niqab

Synopsis

ഇറ്റലിയിലെ സ്കൂളുകളിൽ മുഖം മറയ്ക്കുന്ന ബുർഖയും നിഖാബും നിരോധിക്കാനും വിദേശ വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താനും സർക്കാർ ഒരുങ്ങുന്നു. സാമൂഹിക സംയോജനം ലക്ഷ്യമിട്ടുള്ള ഈ നീക്കം പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് പ്രഖ്യാപിച്ചത്. വിദേശ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഇറ്റാലിയൻ ഭാഷാ പഠനം നിർബന്ധമാക്കാനും തീരുമാനമുണ്ട്.

റോം: ഇറ്റലിയിലെ സ്കൂളുകളിൽ മുഴുമുഖം മറയ്ക്കുന്ന ബുർഖയും നിഖാബും നിരോധിക്കാൻ സർക്കാർ നീക്കം. ക്ലാസുകളിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കാനും ഇറ്റാലിയൻ സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് ഭരണകക്ഷിയായ 'ബ്രദേഴ്‌സ് ഓഫ് ഇറ്റലി'യുടെ യുവജന വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ ഇത് സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനം നടത്തിയത്. സാമൂഹികവും സാംസ്കാരികവുമായ സംയോജനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികളെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

സ്കൂളുകളിൽ വിദ്യാർത്ഥികൾ മുഖം തുറന്നുതന്നെ എത്തണമെന്നും, പാരമ്പര്യത്തിന്റെ പേരിലായാൽ പോലും പെൺകുട്ടികൾ മുഖം മറയ്ക്കണമെന്ന് നിർബന്ധിക്കാൻ ആർക്കും അവകാശമില്ലെന്നും പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു. എന്നാൽ തലമുടി മാത്രം മറയ്ക്കുന്ന ഹിജാബ് നിരോധനത്തിന്റെ പരിധിയിൽ വരുന്നില്ല. സ്കൂളുകളിൽ ഇറ്റാലിയൻ ഭാഷ പഠിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന വിദേശ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഭാഷാ പഠനം നിർബന്ധമാക്കുമെന്നും മെലോണി പ്രഖ്യാപിച്ചു. 'ഇറ്റലിയിൽ വന്ന് തങ്ങളുടെ ഭാവി കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും നമ്മുടെ ഭാഷ പഠിക്കുകയും സംസ്കാരം മനസ്സിലാക്കുകയും നിയമങ്ങളെ ബഹുമാനിക്കുകയും വേണം,' എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷമായിരിക്കും പ്രമേയം നിയമനിർമ്മാണത്തിനായി പാർലമെന്റിലേക്ക് അയക്കുക. പാർലമെന്റ് മുൻപാകെ എത്തുന്ന നിർദ്ദേശം 60 ദിവസത്തിനകം പാസായാൽ മാത്രമേ നിയമമായി പ്രാബല്യത്തിൽ വരികയുള്ളൂ. നിലവിൽ ഇറ്റലിയിലെ സ്കൂളുകളിൽ 11.6 ശതമാനത്തോളം വിദേശ വിദ്യാർത്ഥികളാണ് പഠിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ; ട്രംപ് തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്