ഐ​വ​റികോ​സ്റ്റ് പ്ര​ധാ​ന​മ​ന്ത്രി കുഴഞ്ഞുവീണു മരിച്ചു

Web Desk   | Asianet News
Published : Jul 09, 2020, 06:23 AM IST
ഐ​വ​റികോ​സ്റ്റ് പ്ര​ധാ​ന​മ​ന്ത്രി കുഴഞ്ഞുവീണു മരിച്ചു

Synopsis

വ​രു​ന്ന ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷിയുടെ സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത് കൗ​ലി​ബ​ലി​യെ ആ​യി​രു​ന്നു. 

യ​മൗ​സു​ക്രോ: ഐ​വ​റികോ​സ്റ്റ് പ്ര​ധാ​ന​മ​ന്ത്രി അ​മ​ദോ​വ് ഗോ​ൻ കൗ​ലി​ബ​ലി അ​ന്ത​രി​ച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.  ബി​ബി​സി അ​ട​ക്ക​മു​ള്ള അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 

വ​രു​ന്ന ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷിയുടെ സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത് കൗ​ലി​ബ​ലി​യെ ആ​യി​രു​ന്നു. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് അ​ലാ​സെ​യ്ൻ ഒ​വാ​ത്ര​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഫ്രാന്‍സില്‍ ര​ണ്ടു​മാ​സ​ത്തെ ഹൃ​ദ്രോ​ഗ സം​ബ​ന്ധ​മാ​യ ചി​കി​ത്സ​ക്കു ശേ​ഷം ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്.

രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ മുപ്പത് കൊല്ലമായി തന്‍റെ ഏറ്റവും അടുത്ത ഇളയ സഹോദരനെയാണ് നഷ്ടപ്പെട്ടതെന്ന് പ്ര​സി​ഡ​ന്‍റ് അ​ലാ​സെ​യ്ൻ ഒ​വാ​ത്ര അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

കഴിഞ്ഞമാസമാണ് പ്ര​സി​ഡ​ന്‍റ് അ​ലാ​സെ​യ്ൻ ഒ​വാ​ത്ര​യുടെ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി അ​മ​ദോ​വ് ഗോ​ൻ കൗ​ലി​ബ​ലി പ്രഖ്യാപിച്ചത്. നിലവിലെ പ്രസിഡന്‍റ് അ​ലാ​സെ​യ്ൻ ഒ​വാ​ത്ര മൂന്നാം തവണയും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് അറിയിച്ചതോടെയാണ് ഇത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുർക്കി മന്ത്രിയെ സ്വീകരിക്കുന്നതിനിടെ കാൽ വഴുതി, നിലതെറ്റി തറയിൽ വീണ് പാക് വിദേശകാര്യ മന്ത്രി -വീഡിയോ
2500 കോടി രൂപ വിലയുള്ള അമേരിക്കൻ വിമാനം തകർത്തുവെന്ന് ഇറാൻ, ആക്രമണം പ്രിൻസ് സുൽത്താൻ എയർ ബേസിൽ, പ്രതികരിക്കാതെ അമേരിക്ക