മൃ​ഗശാലയുടെ കൂടിന് മുകളിൽ കയറി സെൽഫി; യുവതിയെ കരിമ്പുലി പിടിച്ചു- വീഡിയോ

Published : Mar 11, 2019, 08:23 PM ISTUpdated : Mar 11, 2019, 08:30 PM IST
മൃ​ഗശാലയുടെ കൂടിന് മുകളിൽ കയറി സെൽഫി; യുവതിയെ കരിമ്പുലി പിടിച്ചു- വീഡിയോ

Synopsis

യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ ഒരാളാണ് കൈവരികള്‍ക്ക് മുകളില്‍ നിന്ന് യുവതിയെ വലിച്ച് താഴെയിട്ടത്. ഉടൻ തന്നെ ഇവരെ മൃശാല ജീവനക്കാർ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.​ 

വാഷിംങ്ടൺ: സെൽഫി എടുക്കുന്നതിനായി മൃ​ഗശാലയുടെ കൂടിന് മുകളിൽ കയറിയ യുവതിയെ കരിമ്പുലി പിടിച്ചു. അമേരിക്കയിലെ അരിസോണയിലുള്ള വൈല്‍ഡ് ലൈഫ് വേള്‍ഡ് മൃഗശാലയിലാണ് സംഭവം. സെല്‍ഫിയെടുക്കാന്‍ കൂടിന്റെ കൈവരിയില്‍ കയറിനിന്ന 30 കാരിയെയാണ് കരിമ്പുലി ആക്രമിച്ചത്.

സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കരിമ്പുലി യുവതിയുടെ കൈകളിൽ  പിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രതീഷിക്കാതെയായിരുന്നു കരിമ്പുലിയുടെ ആക്രമണമെന്നും ഇവർ കൂട്ടിച്ചേർത്തു.

യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ ഒരാളാണ് കൈവരികള്‍ക്ക് മുകളില്‍ നിന്ന് യുവതിയെ വലിച്ച് താഴെയിട്ടത്. ഉടൻ തന്നെ ഇവരെ മൃശാല ജീവനക്കാർ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.​ ആക്രമണം നടക്കുന്ന സമയത്ത് കരിമ്പുലി കൂടിന് പുറത്തായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. കൂട് നിര്‍മിച്ചിരിക്കുന്നത് എന്തിനാണെന്ന് ദയവായി കാഴ്ച്ചക്കാർ മനസിലാക്കണമെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വര്‍ഷവും ബാരിയറില്‍ കയറാന്‍ ശ്രമിച്ച ഒരാളെ കരിമ്പുലി ആക്രമിച്ചിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹസ്ഥാപകൻ, അതീവ ദുരൂഹമായ കുറിപ്പും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്
തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു