
ടോക്കിയോ: ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബേ രാജി തന്‍റെ രാജി പ്രഖ്യാപിച്ചുവെന്ന് റിപ്പോര്‍ട്ട്. ജപ്പാനിലെ ദേശീയ മാധ്യമമായ എന്‍എച്ച്കെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിക്ക് ഒരുങ്ങുന്നതെന്നാണ് അറിയാന്‍ സാധിക്കുന്നത്.
അടുത്തിടെ അദ്ദേഹം രണ്ടു തവണ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2021 സെപ്റ്റംബര്‍ വരെയാണ് പ്രധാനമന്ത്രി പദത്തിലുള്ള അദ്ദേഹത്തിന്റെ കാലാവധി.
ധനമന്ത്രിയായ താരോ ആസോ ആയിരിക്കും ആബേയ്ക്ക് പകരം പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭരണകക്ഷിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ആബേയുടെ രാജി നേതൃത്വത്തിന് വേണ്ടിയുള്ള വടംവലിക്ക് ഇടയാക്കിയേക്കും എന്നും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്തിയെ ആബേ നടത്തിയ ആശുപത്രി സന്ദര്‍ശനം ഏതാണ്ട് എട്ടു മണിക്കൂറോളം നീണ്ടിരുന്നു. അടുത്തിടെ ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി പ്രധാനമന്ത്രിയായ വ്യക്തിയെന്ന റെക്കോഡ് ഇട്ട ദിവസം തന്നെയായിരുന്നു ഇതിന് മുന്‍പ് ആബെ തന്‍റെ ആശുപത്രി സന്ദര്‍ശനം നടത്തിയത്. 50 കൊല്ലം മുന്‍പ് ആബെയുടെ മുതിര്‍ന്ന അമ്മാവന്‍ ഇസാക്കൂ സാടോ തീര്‍ത്ത റെക്കോഡാണ് പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്ന് ഇദ്ദേഹം തിരുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam