ജപ്പാൻ-ഇന്ത്യ ബന്ധത്തിന് 75 വയസ്സ്; ലോഗോ വരയ്ക്കാൻ അവസരം, നിങ്ങൾക്കും പങ്കെടുക്കാം

Prabeesh PP   | ANI
Published : Aug 17, 2026, 12:29 PM IST
Prime Minister Narendra Modi with Japanese counterpart Sanae Takaichi (Photo/ANI)

Synopsis

ഈ നാഴികക്കല്ല് ആഘോഷിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമാക്കുന്നതിനും വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ‘2027-ൽ ജപ്പാനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 75ാം വാർഷികമാണ്.

ദില്ലി: ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധം തുടങ്ങിയിട്ട് 75 വർഷം തികയുകയാണ്. ഈ ആഘോഷങ്ങളുടെ ഭാഗമാകാൻ ജനങ്ങൾക്ക് ഒരു സുവർണ്ണാവസരം ഒരുക്കുകയാണ് ജപ്പാൻ. ആഘോഷങ്ങൾക്കായി ഒരു കിടിലൻ ലോഗോ ഡിസൈൻ ചെയ്ത് നൽകാനാണ് ക്ഷണം. ജപ്പാനിലെ വിദേശകാര്യ മന്ത്രാലയമാണ് ഈ വിവരം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. 2027-ലാണ് ഇന്ത്യ-ജപ്പാൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം വരുന്നത്.

ഈ നാഴികക്കല്ല് ആഘോഷിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമാക്കുന്നതിനും വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ‘2027-ൽ ജപ്പാനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 75ാം വാർഷികമാണ്. ഈ സുപ്രധാന നിമിഷം ആഘോഷിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം കൂടുതൽ ആഴത്തിലാക്കാനും നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും വാര്‍ത്താ കുറിപ്പിൽ പറയുന്നു.

ആഘോഷങ്ങളുടെ ഭാഗമായി, ഔദ്യോഗിക ലോഗോ തെരഞ്ഞെടുക്കുന്നതിനായി ജപ്പാനിലെ വിദേശകാര്യ മന്ത്രാലയം ഒരു പൊതു ഡിസൈൻ മത്സരം ആരംഭിച്ചിട്ടുണ്ട്. ‘ജപ്പാനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 75-ാം വാർഷികം ആഘോഷിക്കാൻ ഒരു ലോഗോ സമർപ്പിക്കൂ,’ എന്നാണ് മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്. ഇന്ത്യയിലെയും ജപ്പാനിലെയും പൗരന്മാർക്ക് പ്രായഭേദമന്യേ മത്സരത്തിൽ പങ്കെടുക്കാം. നിലവിൽ ജപ്പാനിൽ താമസിക്കുന്ന ഒസിഐ, പിഐഒ കാർഡ് ഉടമകൾക്കും അപേക്ഷിക്കാം. ലോഗോകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 സെപ്റ്റംബർ 15 ആണ്.

ജപ്പാനിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ ആൻഡ് ഓഷ്യാനിയൻ അഫയേഴ്സ് ബ്യൂറോയുടെ സൗത്ത് വെസ്റ്റ് ഏഷ്യ ഡിവിഷനിലേക്ക് ഇമെയിൽ വഴിയാണ് എൻട്രികൾ അയക്കേണ്ടത്. ഇമെയിൽ വിലാസം: [japanindia75@mofa.go.jp] ലഭിക്കുന്ന ഡിസൈനുകൾ വിദഗ്ധ സമിതി വിലയിരുത്തി ഒരു വിജയിയെ തിരഞ്ഞെടുക്കും. ഈ ലോഗോ ആയിരിക്കും 75-ാം വാർഷികാഘോഷങ്ങളുടെ ഔദ്യോഗിക ചിഹ്നമായി ഉപയോഗിക്കുക.

ഡിസംബർ ആദ്യവാരം ജപ്പാനും ഇന്ത്യയും ഒരേസമയം വിജയിയെ പ്രഖ്യാപിക്കാനാണ് സാധ്യത. എന്നാൽ തീയതിയിൽ മാറ്റങ്ങൾ വരാമെന്നും വാര്‍ത്താക്കുറിപ്പിൽ പറയുന്നു. 2027 ലെ വാർഷികാഘോഷങ്ങളുടെ ഭാഗമായി, അടുത്ത വർഷം 'ഇന്ത്യ-ജപ്പാൻ ഇയർ ഓഫ് ഷെയർഡ് ഹൊറൈസൺസ്' ആയി ആഘോഷിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജൂലൈയിൽ അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും യുവാക്കൾക്ക് പ്രാധാന്യം നൽകി പത്തോളം പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം.

'2027-ൽ നയതന്ത്ര ബന്ധത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി, യുവാക്കൾക്ക് പ്രാധാന്യം നൽകുന്ന പരിപാടികൾ നടത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. 2027നെ 'ഇന്ത്യ-ജപ്പാൻ ഇയർ ഓഫ് ഷെയർഡ് ഹൊറൈസൺസ്' ആയി നമ്മൾ ആഘോഷിക്കും. അടുത്ത വർഷത്തെ വാർഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി സനേ തകായിച്ചി പ്രധാനമന്ത്രി മോദിയെ ജപ്പാനിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ ആഘോഷങ്ങളുടെ ഭാഗമായിട്ടായിരിക്കും ഈ ഉച്ചകോടി നടക്കുക. 'നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കായി 2027 ഏപ്രിൽ 28 മുതലുള്ള ആഴ്ച 'ഇന്ത്യ-ജപ്പാൻ വീക്ക്' ആയി ആചരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ-ജപ്പാൻ സ്പെഷ്യൽ സ്ട്രാറ്റജിക് ആൻഡ് ഗ്ലോബൽ പാർട്ണർഷിപ്പിന്റെ ഭാവിയെക്കുറിച്ച് ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് സങ്കൽപ്പിക്കാൻ അവസരം നൽകുന്ന ഒരു ലോഗോ, തീം മത്സരവും ഇതോടൊപ്പം ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ന്യൂയോർക്കിനെ ത്രിവർണമണിയിച്ച് ഇന്ത്യയുടെ 80ാം സ്വാതന്ത്ര്യദിനാഘോഷം
സൗദി - തുർക്കി - പാകിസ്ഥാൻ സംയുക്ത പ്രതിരോധ കരാർ; ചരിത്രപരമായ ആദ്യ ചുവടുവയ്പ്പെന്ന് ട്രംപ്