ദില്ലിയിലെ പുരാന ഖിലയിലാണ് സിവിലൈസേഷണൽ ഡയലോഗ് ഫോറം സംഘടിപ്പിച്ചിരിക്കുന്ന പരിപാടി നടക്കുന്നത്. കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രാലയത്തിന്‍റെ ക്ഷണ പ്രകാരമാണ് സംഘം എത്തിയിട്ടുള്ളത്.

ദില്ലി: താജ്മഹലും നിസാമുദ്ദീൻ ദർഗയും സന്ദർശിക്കണമെന്ന് പാകിസ്ഥാൻ മന്ത്രി മസൂദ് മാലിക്ക് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. ഷാങ്ഹായ് സഹകരണ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാൻ ദില്ലിയിലെത്തിയപ്പോഴാണ് മുസാദിക്ക് മസൂദ് മാലിക്ക് തന്റെ ആ​ഗ്രഹം പറഞ്ഞത്. എന്നാൽ കേന്ദ്രം അനുമതി നൽകിയില്ല. ദില്ലിയിലെ പുരാന ഖിലയിലാണ് സിവിലൈസേഷണൽ ഡയലോഗ് ഫോറം സംഘടിപ്പിച്ചിരിക്കുന്ന പരിപാടി നടക്കുന്നത്. കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രാലയത്തിന്‍റെ ക്ഷണ പ്രകാരമാണ് സംഘം എത്തിയിട്ടുള്ളത്.

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന് പാക് കാലാവസ്ഥാ പരിസ്ഥിതി വകുപ്പ് മന്ത്രി മുസാദിക് മസൂദ് മാലിക്ക് പറഞ്ഞു. മേഖലയിലെ ഭൗമരാഷ്ട്രീയത്തിൽ വലിയ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. അത് ഇന്ത്യ-പാക് ബന്ധത്തിലും പ്രതിഫലിക്കുമെന്നും ഷാങ്ഹായ് സഹകരണ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാൻ ദില്ലിയിലെത്തിയ മുസാദിക്ക് മസൂദ് മാലിക്ക് പറഞ്ഞു.