ജപ്പാനിൽ കനത്ത നാശം വിതച്ച് ഹജിബിസ് ചുഴലിക്കാറ്റ്; 2.7 ലക്ഷം വീടുകൾ തകർന്നു

By Web TeamFirst Published Oct 13, 2019, 7:14 AM IST
Highlights

അറുപതു വർഷത്തിനിടെയിലെ ഏറ്റവും കനത്ത ചുഴലിക്കാറ്റിനെയാണ് ജപ്പാൻ ഇപ്പോൾ നേരിടുന്നത്. പ്രാദേശിക സമയം 7 മണിയോടെ ടോക്കിയോ നഗരത്തിന് വടക്ക പടിഞ്ഞാറുള്ള ഇസു പെൻസുലയിലാണ് ഹജിബിസ് ആദ്യം വീശിയടിച്ചത്

ടോക്കിയോ: ശക്തമായ ഹജിബിസ് ചുഴലിക്കാറ്റിൽ ജപ്പാനിൽ കനത്ത നാശനഷ്ടം. ശക്തമായ കാറ്റിലും മണ്ണിടിച്ചിലിലും നിരവധി വീടുകൾ തകർന്നു. ഇതു വരെ രണ്ട് മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്. നിരവധിപേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക.

അറുപതു വർഷത്തിനിടെയിലെ ഏറ്റവും കനത്ത ചുഴലിക്കാറ്റിനെയാണ് ജപ്പാൻ ഇപ്പോൾ നേരിടുന്നത്. പ്രാദേശിക സമയം 7 മണിയോടെ ടോക്കിയോ നഗരത്തിന് വടക്ക പടിഞ്ഞാറുള്ള ഇസു പെൻസുലയിലാണ് ഹജിബിസ് ആദ്യം വീശിയടിച്ചത്.

മണിക്കൂറിൽ 225 കിലോമീറ്റർ വേഗത കൈവരിച്ച കാറ്റ്, കിഴക്കൻ തീരത്തിലേക്ക് നീങ്ങുകയാണ്. ഹോൻഷു ദ്വീപ് മേഖലയെയാണ് കൊടുങ്കാറ്റ് സാരമായി ബാധിക്കുക. ടോമിയോക്കയിൽ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ടോക്കിയോ തീരത്ത് കനത്ത മഴയും കാറ്റും നാശം വിതക്കുകയാണ്. 2,70,000 വീടുകൾ ഭാഗീകമായി തകർന്നു. വ്യാപകമായി വൈദ്യുതി ബന്ധം തകരാറിലായി.

ഏതാണ്ട് 40 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതിനാലാണ് വൻദുരന്തം ഒഴിവായത്. ജപ്പാനിൽ നടത്താനിരുന്ന റഗ്ബി ലോകകപ്പ് മത്സരങ്ങളും ഫോർമുല വൺ മത്സരങ്ങളും കൊടുങ്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് റദ്ദാക്കിയിരുന്നു. ഇതിനിടെ മിനാംബിബോസോയിൽ 5.7 തീവ്രതയുള്ള ഭൂചലനവും ഉണ്ടായി.

click me!