
ടോക്കിയോ: സ്വവർഗ വിവാഹം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഉടനടി നിയമം മാറ്റാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ജാപ്പനീസ് ഹൈക്കോടതി ആവശ്യപ്പെട്ടു. സ്വവർഗ ദമ്പതികളെ വിവാഹം കഴിക്കാനും സാധാരണ ദമ്പതികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ തടയുന്നതും തുല്യതയ്ക്കും വിവാഹ സ്വാതന്ത്ര്യത്തിനുമെതിരെയുള്ള കടന്നുകയറ്റമാണെന്നും അവരുടെ മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
സപ്പോറോ ഹൈക്കോടതിയാണ് വിധി പറഞ്ഞത്. ജപ്പാനിലെ വാദികളും LGBTQ+ കമ്മ്യൂണിറ്റിയും കോടതി വിധിയെ സ്വാഗതം ചെയ്തു. ആനുകൂല്യം നിരസിച്ചതിനെത്തുടർന്ന് മൂന്ന് വർഷം മുമ്പ് സ്വവര്‍ഗ ദമ്പതികള്‍ നല്‍കിയ അപ്പീലിലാണ് കോടതി ഇടപെടല്‍. വിവാഹബന്ധം സ്ത്രീയും പുരുഷനും മാത്രമായി പരിമിതപ്പെടുത്തുന്ന നിയമം മാറ്റാന്‍ കോടതിക്ക് അധികാരമില്ല. LGBTQ+ ദമ്പതികളെ ഉൾപ്പെടുത്തുന്നതിനായി നിലവിലുള്ള നിയമം പരിഷ്കരിക്കുകയോ പുതിയ നിയമം നിര്‍മിക്കുകയോ ചെയ്യണമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ദിവസം സമാനമായ വിധി കീഴ്ക്കോടതിയും പുറപ്പെടുവിച്ചിരുന്നു.
Read More... ജോലി അടക്കം മോഹിപ്പിക്കുന്ന വാഗ്ദാനം, ഫിലിപ്പീൻസിലെത്തിയപ്പോൾ സീൻ മാറി, റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കും...
സ്വവർഗ ദമ്പതികളുടെ വിവാഹം അംഗീകരിക്കാതിരിക്കുന്നത് യുക്തിസഹമല്ലാത്തതാണ്. സ്വവർഗ വിവാഹം അനുവദിക്കുന്നത് ആർക്കും ദോഷമോ ഉപദ്രവമോ ഉണ്ടാക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. സ്വവർഗ ദമ്പതികളെ നിയമപരമായി വിവാഹം കഴിക്കാനുള്ള അവകാശം നിഷേധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. പാശ്ചാത്യ രാജ്യങ്ങളിൽ മാത്രമല്ല, ഏഷ്യയിലും നിരവധി രാജ്യങ്ങളിൽ വിവാഹ സമത്വം അംഗീകരിക്കപ്പെട്ടിരിക്കുന്നു. നേപ്പാൾ 2023 മുതൽ സ്വവർഗ വിവാഹ രജിസ്ട്രേഷൻ ആരംഭിച്ചു. അതേസമയം, കോടതി വിധിക്കെതിരെ യാഥാസ്ഥിതിക വിഭാഗം രംഗത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam