ജോർദാനിൽ വിഷവാതക ദുരന്തം; 10 പേർ മരിച്ചു, 250 ലേറെ പേര്‍ ആശുപത്രിയിൽ

By Web TeamFirst Published Jun 27, 2022, 11:12 PM IST
Highlights

ക്ലോറിൻ വാതകമാണ് ചോർന്നതെന്നാണ് പ്രാഥമിക നിഗമനം. നഗരത്തിലെ ആശുപത്രികൾ നിറഞ്ഞതിനാൽ താത്കാലിക ക്യാംപ് തുറന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ജോർദാൻ സർക്കാർ ഉത്തരവിട്ടു.

അമ്മാൻ: ജോർദാനിൽ വിഷവാതക ദുരന്തം. അഖാബ തുറമുഖത്ത് ഉണ്ടായ വിഷവാതക ചോർച്ചയിൽ 10 പേർ മരിച്ചു. 250 ലേറെ ആളുകൾ ആശുപത്രിയിൽ ചികിത്സ തേടി. വിഷവാതകം നിറഞ്ഞ ടാങ്ക് നീക്കം ചെയ്യാൻ ശ്രമിക്കുമ്പോൾ നിലത്ത് വീണ് തകരുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ക്ലോറിൻ വാതകമാണ് ചോർന്നതെന്നാണ് പ്രാഥമിക നിഗമനം. നഗരത്തിലെ ആശുപത്രികൾ നിറഞ്ഞതിനാൽ താത്കാലിക ക്യാംപ് തുറന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ജോർദാൻ സർക്കാർ ഉത്തരവിട്ടു.

لحظة سقوط صهريج الغاز السام في ميناء pic.twitter.com/mpJoO1XhcA

— قناة المملكة (@AlMamlakaTV)

പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. സ്ഥിതി നിയന്ത്രണ വിധേയമായതായി സർക്കാർ വക്താവ് അറിയിച്ചു. പശ്ചിമേഷ്യൻ രാജ്യമായ ജോർദാനിലെ ഏക തുറമുഖമാണ് അഖാബ. 

 

الأمن العام: مختصون يتعاملون مع تسرب غاز من صهريج في العقبةhttps://t.co/gEB71QTLIx pic.twitter.com/WjgvdRE4xE

— Jordan TV-التلفزيون الأردني (@JrtvMedia)
tags
click me!