'ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയത്'; അഫ്ഗാന്‍ രക്ഷാദൗത്യത്തെ കുറിച്ച് യുഎസ് പ്രസിഡന്‍റ്

By Web TeamFirst Published Aug 21, 2021, 1:02 AM IST
Highlights

അപകടകരമെന്നാണ് അഫ്ഗാന്‍ രക്ഷാദൗത്യത്തെ ബൈഡന്‍ വിശേഷിപ്പിച്ചത്. ചരിത്രിത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം 18,000 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് മാറ്റി. അഫ്ഗാനില്‍ യുഎസിനെ സഹായിച്ച സ്വദേശികളെ അമേരിക്കയില്‍ എത്തിക്കുമെന്നും ജോ ബൈഡന്‍

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിലെ രക്ഷാദൗത്യത്തില്‍ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്‍റ്  ജോ ബൈഡന്‍. അപകടകരമെന്നാണ് അഫ്ഗാന്‍ രക്ഷാദൗത്യത്തെ ബൈഡന്‍ വിശേഷിപ്പിച്ചത്. ചരിത്രിത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണിതെന്നും അദ്ദേഹം പറഞ്ഞു. കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷയ്ക്കായി ആറായിരം സൈരികരാണ് ഉള്ളത്. ഇതിനകം 18,000 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് മാറ്റി. അഫ്ഗാനില്‍ യുഎസിനെ സഹായിച്ച സ്വദേശികളെ അമേരിക്കയില്‍ എത്തിക്കുമെന്നും ജോ ബൈഡന്‍ പറഞ്ഞു.

അഫ്ഗാനിലെ നിലവിലെ പ്രതിസന്ധിക്ക്  ഇടയാക്കിയ സേനാ പിന്മാറ്റത്തിന് രൂക്ഷ വിമ‍ർശനം ഏറ്റുവാങ്ങുന്നതിനിടെയാണ് ബൈഡന്‍റെ പുതിയ പരാമർശം. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമെന്നാണ് നിലവിലെ രക്ഷാദൗത്യത്തെ ബൈഡൻ വിശേഷിപ്പിച്ചത്. ദൗത്യത്തിന്‍റെ അന്തിമഫലത്തിന്‍റെ അനിശ്ചിതാവസ്ഥയെക്കുറിച്ചുളള  പരാമർശം ഇന്ത്യ അടക്കമുളള ലോക രാജ്യങ്ങൾ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

അതേസമയം, അഫ്ഗാനിൽ കുടുങ്ങി കിടക്കുന്ന മുഴുവൻ അമേരിക്കക്കാരെയും രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് ബൈഡൻ ഉറപ്പ് നൽകി. സേനാ പിന്മാറ്റത്തിന് പിന്നാലെ ഉടലെടുത്ത അഫ്ഗാനിലെ പ്രതിസന്ധി അമേരിക്കയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിച്ചിട്ടില്ലായെന്നും ജോ ബൈഡൻ. പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ അമേരിക്കയെ സഹായിച്ച  സ്വദേശികളുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന ആവർത്തിച്ച ബൈഡൻ ഇവരെ അമേരിക്കയിൽ  എത്തിക്കാനവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പ് നൽകി.

ഇത് വരെ 18000  പേരെ അഫ്ഗാനിൽ നിന്ന് സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. രക്ഷാദൗത്യം വ്യാപിപിക്കാൻ സൗഹ്യദ രാഷ്ട്രങ്ങളുമായി കൈക്കോർത്തിട്ടുണ്ടെന്നും ബൈഡൻ പറഞ്ഞു. അമേരിക്കയുടെ അഭ്യർത്ഥന പ്രകാരം യുഎസ് വിമാനങ്ങളിൽ  കാബൂളിൽ നിന്ന് യുഎഇയിൽ എത്തിക്കുന്ന അഫ്ഗാൻ പൗരന്മാർക്ക് 10 ദിവസത്തേക്ക് താത്കാലിക അഭയം നൽകുമെന്ന് യുഎഇയും അറിയിച്ചു. കാബൂൾ വിമാനത്താവളത്തിന്‍റെ സുരക്ഷയ്ക്കായി 6000 സൈനികരെയും യുഎസ് വിന്യസിച്ചിട്ടുണ്ട്. അഫ്ഗാനിൽ കുടുങ്ങി  കിടക്കുന്ന പൗരന്മാരെ രക്ഷിക്കാൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!