കമല ഹാരിസ് കൊവിഡ് വാക്സിനെടുത്തു; ടിവി ചാനലുകള്‍ ലൈവായി കാണിച്ചു

By Web TeamFirst Published Dec 30, 2020, 10:37 AM IST
Highlights

ജനങ്ങളില്‍ വാക്സിന്‍ എടുക്കേണ്ടതിന്‍റെ അവബോധം വളര്‍ത്താന്‍ വേണ്ടിയാണ് നിയുക്ത വൈസ് പ്രസിഡന്റ് വാക്സിന്‍ എടുക്കുന്നത് ലൈവായി പ്രക്ഷേപണം ചെയ്തത്

വാഷിംങ്ടണ്‍: അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്‍റ് കമല ഹാരിസ് കൊവിഡ് 19നെതിരായ വാക്സിന്‍ കുത്തിവയ്പ്പ് എടുത്തു. വാഷിംങ്ടണ്‍ ഡിസിയിലെ യുണെറ്റഡ് മെഡിക്കല്‍ സെന്ററില്‍ വച്ചാണ് കമല വാക്സിന്‍ എടുത്തത്. കമല വാക്സിന്‍ എടുക്കുന്നത്. ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗക്കാര്‍ ഏറെ താമസിക്കുന്ന മേഖലയിലാണ്  യുണെറ്റഡ് മെഡിക്കല്‍ സെന്റര്‍.

ജനങ്ങളില്‍ വാക്സിന്‍ എടുക്കേണ്ടതിന്‍റെ അവബോധം വളര്‍ത്താന്‍ വേണ്ടിയാണ് നിയുക്ത വൈസ് പ്രസിഡന്റ് വാക്സിന്‍ എടുക്കുന്നത് ലൈവായി പ്രക്ഷേപണം ചെയ്തത്. പ്രധാനമായും ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിനിടയില്‍ കൂടുതല്‍ വാക്സിന്‍ അവബോധം ആവശ്യമാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കറുത്ത മാസ്ക് ധരിച്ചാണ് കമല വാക്സിന്‍ എടുത്തത്.

അമേരിക്കന്‍ കമ്പനി മോഡേണ നിര്‍മ്മിച്ച വാക്സിനാണ് കമല സ്വീകരിച്ചത്. ജനുവരി 20നാണ് കമല അമേരിക്കയുടെ  ആദ്യത്തെ ബ്ലാക്ക് ഇന്ത്യന്‍ അമേരിക്കന്‍  വൈസ് പ്രസിഡന്‍റായി സ്ഥാനമേല്‍ക്കുക. ഈ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ വനിതയും കമലയാണ്. കമലയുടെ ഭര്‍ത്താവ് ഡഗ് എമ്ഹോഫും വാക്സിന്‍ എടുത്തിട്ടുണ്ട്.

click me!