ലോകത്തിലെ ഏറ്റവും പ്രായമുള്ള വനിത എന്ന റേക്കോർഡ് സ്വന്തമാക്കി 116കാരി

By Web TeamFirst Published Mar 9, 2019, 6:52 PM IST
Highlights

രാവിലെ അറ് മണിക്ക് എഴുന്നേൽക്കുന്ന തനാക്ക തന്റെ ഇഷ്ട വിഷയമായ കണക്ക് പഠിക്കുമെന്നാണ് നഴ്‍സിങ് ഹോമിലുള്ളവർ പറയുന്നത്. 

ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായമുള്ള വനിത എന്ന ​ഗിന്നസ് വേൾഡ് റേക്കോർഡ് സ്വന്തമാക്കി 116കാരി. ജപ്പാൻ സ്വദേശിയായ കനെ തനാക്കയാണ് ഏറ്റവും പ്രായമുള്ള സ്ത്രീ എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കിയത്.  

1903 ജനുവരി രണ്ടിനാണ് തനാക്ക ജനിച്ചതെന്നാണ് രേഖകളിൽ പറഞ്ഞിരിക്കുന്നത്. തനാക്കയുടെ മതാപിതാക്കളുടെ എട്ട് മക്കളിൽ ഏഴാമത്തെ മകളാണ് ഇവർ.1922ൽ വിവാഹിതയായ തനാക്കയ്ക്ക് അഞ്ച് മക്കളാണ് ഉള്ളത്. അതിൽ ഒരാളെ ഇവർ ദത്തെടുത്തതാണ്. 

ജപ്പാനിലെ ഫുക്കുവോക്ക എന്ന സ്ഥലത്തെ ഒരു നഴ്‍സിങ് ഹോമിലാണ് തനാക്ക ഇപ്പോൾ താമസിക്കുന്നത്. ‌ഈ വയസ്സിലും വളരെ ചുറുചുറുക്കോടെയാണ് തനാക്ക തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. രാവിലെ ആറ് മണിക്ക് എഴുന്നേൽക്കുന്ന തനാക്ക തന്റെ ഇഷ്ട വിഷയമായ കണക്ക് പഠിക്കുമെന്നാണ് നഴ്‍സിങ് ഹോമിലുള്ളവർ പറയുന്നത്. 

കനെ തനാക്കയ്ക്ക് മുമ്പ് ലോകത്തിലെ ഏറ്റവും പ്രായമുള്ള വനിത എന്ന ഖ്യാതി സ്വന്തമാക്കിയത് ചിയോ മിയാക്കോ എന്ന സ്ത്രീയാണ്.117 വയസ്സായിരുന്ന ഈ മുത്തശ്ശി 2003 ജൂണിലാണ് മരിക്കുന്നത്. 

click me!