വിവാഹത്തിന് മുമ്പ് കെയ്റ്റിനെ പ്രത്യുല്പാദനശേഷി പരിശോധനയ്ക്ക് വിധേയയാക്കി; വെളിപ്പെടുത്തൽ

Published : Mar 15, 2023, 09:08 PM ISTUpdated : Mar 15, 2023, 09:10 PM IST
വിവാഹത്തിന് മുമ്പ് കെയ്റ്റിനെ പ്രത്യുല്പാദനശേഷി പരിശോധനയ്ക്ക് വിധേയയാക്കി; വെളിപ്പെടുത്തൽ

Synopsis

 1981ൽ  ചാൾസുമായുള്ള വിവാഹത്തിന് മുമ്പ് ഡയാന രാജകുമാരിയും ഇങ്ങനെയുള്ള പരിശോധനകൾക്ക് വിധേയയായിരുന്നു. പതിവ് പരിശോധനകൾ എന്ന മട്ടിലാണ് ഡയാന അന്ന് അതിനു വഴങ്ങിയത്. പ്രത്യുല്പാദനശേഷിയുണ്ടോ എന്നറിയാനുള്ള പരിശോധനയാണ് നടത്തിയതെന്ന് പിന്നീടാണ്  മനസിലാക്കിയതെന്നും ഡയാന പറഞ്ഞിട്ടുള്ളതായി ടോം ക്വിൻ പുസ്തകത്തിൽ അവകാശപ്പെടുന്നു. 

ദില്ലി: വില്യം രാജകുമാരനുമായുള്ള വിവാഹത്തിന് മുമ്പ് കേയ്റ്റ് മിഡിൽടണിനെ പ്രത്യുല്പാദന പരിശോധനയ്ക്ക് വിധേയയാക്കിയതായി വെളിപ്പെടുത്തൽ. ടോം ക്വിൻ എഴുതിയ 'Gilded Youth: An Intimate History of Growing Up in the Royal Family' എന്ന പുസ്തകത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. രാജകുടുംബാം​ഗമല്ലാത്ത വ്യക്തിയെ വിവാ​​ഹം ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളുടെ ഭാ​ഗമായാണ് ഇത്തരമൊരു പരിശോധന നടത്തിയതെന്നാണ് പുസ്തകത്തിൽ പറയുന്നത്. 

2011ലാണ് വില്യം കേയ്റ്റിനെ വിവാഹം ചെയ്തത്.  കേയ്റ്റിന് കുട്ടികളുണ്ടാകുമെന്ന് ശാസ്ത്രീയപരിശോധനയിലൂടെ ഇതിനു മുമ്പ് രാജകുടുംബം ഉറപ്പുവരുത്തിയെന്നാണ് പുസ്തകത്തിലെ വെളിപ്പെടുത്തൽ. ഇങ്ങനെയുള്ള നിരവധി അസാധാരണ നടപടികൾ രാജകുടുംബത്തിൽ നിന്നുള്ളവരുടെ വിവാഹത്തിനുണ്ടെന്നും പുസ്കത്തിൽ പറയുന്നു. ഭാവി രാജ്ഞിക്ക് കുട്ടികൾ ഉണ്ടാകുമെന്ന് ഉറപ്പ് വരുത്താനാണ് ഇങ്ങനെയുള്ള പരിശോധന. കേയ്റ്റിന് കുട്ടികളുണ്ടാവില്ലെന്നായിരുന്നു പരിശോധനാ ഫലമെങ്കിൽ വില്യമുമായുള്ള വിവാഹം നടക്കില്ലായിരുന്നു. ടോം ക്വിൻ പുസ്കത്തിൽ എഴുതിയതായി ഹലോ മാ​ഗസിൻ റിപ്പോർട്ട് ചെയ്തു.  1981ൽ  ചാൾസുമായുള്ള വിവാഹത്തിന് മുമ്പ് ഡയാന രാജകുമാരിയും ഇങ്ങനെയുള്ള പരിശോധനകൾക്ക് വിധേയയായിരുന്നു. പതിവ് പരിശോധനകൾ എന്ന മട്ടിലാണ് ഡയാന അന്ന് അതിനു വഴങ്ങിയത്. പ്രത്യുല്പാദനശേഷിയുണ്ടോ എന്നറിയാനുള്ള പരിശോധനയാണ് നടത്തിയതെന്ന് പിന്നീടാണ്  മനസിലാക്കിയതെന്നും ഡയാന പറഞ്ഞിട്ടുള്ളതായി ടോം ക്വിൻ പുസ്തകത്തിൽ അവകാശപ്പെടുന്നു. 

2011 ഏപ്രിൽ 29ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിലായിരുന്നു വില്യം രാജകുമാരനും കേയ്റ്റ് മിഡിൽടണുമായുള്ള വിവാഹം. 1900 അതിഥികളാണ് വിവാഹത്തിൽ പങ്കെടുത്തത്. ദമ്പതികൾക്ക് ജോർജ്, ഷാർലറ്റ്, ലൂയിസ് എന്നീ മൂന്നു കുട്ടികളാണുള്ളത്.  

Read Also: ഇമ്രാൻ ഖാന് താത്കാലിക ആശ്വാസം: നാളെ രാവിലെ വരെ അറസ്റ്റ് തടഞ്ഞ് ലാഹോർ കോടതി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഏഷ്യയിലെ ഒരു പ്രധാന ന​ഗരം മുങ്ങുന്നു! വരും വർഷങ്ങളിൽ വലിയൊരു ഭാഗം വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്
ഗോവയിൽ നിശാക്ലബ്ബിൽ തീ പടർന്ന് 5 മണിക്കൂറിനുള്ളിൽ രാജ്യം വിട്ട ഉടമകൾ പിടിയിൽ, ഇന്റർപോൾ നോട്ടീസിന് പിന്നാലെ അറസ്റ്റ് ഫുകേതിൽ