കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരിക്കേറ്റവരിൽ മലയാളികളുമെന്ന് റിപ്പോർട്ട്

Published : Jun 03, 2026, 10:43 PM IST
kuwait attack

Synopsis

കുവൈത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 12 ഇന്ത്യക്കാർക്ക് പരിക്കേറ്റു. അമേരിക്കൻ ഡ്രോൺ സംഭരണ കേന്ദ്രം ലക്ഷ്യമിട്ട ആക്രമണത്തെ തുടർന്ന് കുവൈത്ത് ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ പരിക്ക് പറ്റിയവരിൽ മലയാളികളും. ആകെ 12 ഇന്ത്യക്കാർക്കാണ് പരിക്കേറ്റത്. ഇതിൽ മൂന്ന് മലയാളികൾ ഉണ്ടെന്നാണ് സൂചന. കുവൈത്തിൽ അമേരിക്കൻ ഡ്രോൺ സംഭരണ കേന്ദ്രത്തെയാണ് ആക്രമിച്ചതെന്ന് ഇറാൻ വ്യക്തമാക്കി. അലി അൽ സലീം എയർ ബേസിൽ വിമാനങ്ങളെയും ലക്ഷ്യമിട്ടുവെന്നും ഇറാൻ അറിയിച്ചു. ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചുവെന്നും റിപ്പോർട്ട് വന്നിരുന്നു. അതേസമയം, യുഎസ് പ്രസിഡന്റ് ട്രംപിനെ തള്ളി ഇറാൻ രം​ഗത്തെത്തി. കഴിഞ്ഞ കുറെ ദിവസമായി ചർച്ച നടന്നിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ചർച്ച മുന്നോട്ടു പോകുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ജിസിസി രാജ്യങ്ങൾ ഇറാനെതിരെ കടുത്ത നിലപാടിലേക്ക് ക‌ന്നു. ഇറാനുമായുള്ള നയതന്ത്ര ബന്ധമടക്കം വിച്ഛേദിക്കുന്ന കടുത്ത തീരുമാനത്തിലേക്കാണ് കുവൈത്ത് എത്തിയിരിക്കുന്നത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സർക്കാർ ആവശ്യപ്പെട്ടു. കുവൈത്തിന് നേരെ ഇന്നും തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാനെതിരെ കടുത്ത നയതന്ത്ര നടപടി സ്വീകരിക്കുന്നതെന്ന് കുവൈത്ത് വ്യക്തമാക്കി. ഇതിനിടെ ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ജി സി സി കൂട്ടായ്മയും രംഗത്തെത്തി.

അതേസമയം ചർച്ചകൾ സ്തംഭിച്ചു നിൽക്കുന്നതിനിടെ അമേരിക്ക - ഇറാൻ സംഘർഷം മേഖലയിലേക്ക് വ്യാപിക്കുന്നതിന്‍റെ ആശങ്കിലാണ് ഗൾഫ് രാജ്യങ്ങൾ. അമേരിക്കയ്ക്ക് തിരിച്ചടിയായി ഇറാൻ നടത്തിയ രൂക്ഷ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സാരമായ നാശനഷ്ടമുണ്ടായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെതന്യാഹുവിന്റെ പുതിയ വെളിപ്പെടുത്തൽ, 'ഇറാനെതിരായ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിച്ചിട്ടില്ല, ട്രംപുമായി ബന്ധം പുലർത്തുന്നു'
ഇറാനെതിരെ കടുത്ത നടപടിയുമായി കുവൈത്ത്, 24 മണിക്കൂറിൽ ഇറാനിയൻ നയതന്ത്രജ്ഞർ രാജ്യം വിടണമെന്ന് ഉത്തരവിട്ടു; ഇറാൻ ആക്രമണത്തെ അപലപിച്ച് ജിസിസി