സാൻഫ്രാന്‍സിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം; തീയിടാൻ ശ്രമിച്ച് ഖലിസ്ഥാൻ വാദികൾ

Published : Jul 04, 2023, 09:18 AM ISTUpdated : Jul 04, 2023, 12:57 PM IST
സാൻഫ്രാന്‍സിസ്കോയിലെ  ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം; തീയിടാൻ ശ്രമിച്ച് ഖലിസ്ഥാൻ വാദികൾ

Synopsis

ആക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക രം​ഗത്തെത്തിയിട്ടുണ്ട്. 

വാഷിം​ഗ്ടൺ: സാൻഫ്രാസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം. ഖലിസ്ഥാൻ വാദികളാണ് തീയിടാൻ ശ്രമിച്ചത്. പെട്ടെന്ന് തീയണച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. ആക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക രം​ഗത്തെത്തിയിട്ടുണ്ട്. രാത്രി 12.30 മണിയോടെ ഒരു കൂട്ടം ഖലിസ്ഥാന്‍ വാദികള്‍ എത്തി സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് തീയിടുകയായിരുന്നു. ഫയര്‍ഫോഴ്സ് ഇടപട്ട് വളരെ പെടെന്ന് തീയണച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

അടുത്തിടെ കാനഡയില്‍ ഖലിസ്ഥാന്‍ വാദികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.തുടര്‍ന്ന് ഇന്ത്യയുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ ഭീഷണി നിലനിന്നിരുന്നു. ഇത്തരത്തില്‍ ഭീഷണി ഉണ്ടായിരുന്ന സ്ഥലമാണ് സാന്‍ ഫ്രാന്‍സിസ്കോ. അതിന്‍റെ ഭാഗമായിരിക്കാം ഈ ആക്രമണമെന്നാണ് കരുതപ്പെടുന്നത്. നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ നീതീകരിക്കാന്‍ ആകില്ലെന്ന് അമേരിക്ക പ്രതികരിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.നാശനഷ്ടങ്ങളുമില്ല. തീ പടര്‍ന്ന ഉടനെ തന്നെ അണക്കാന്‍ സാധിച്ച. 

കഴിഞ്ഞ മാര്‍ച്ചിലും സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻവാദികൾ അതിക്രമം നടത്തിയിരുന്നു. അമൃത്പാൽ സിങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്രമകാരികൾ സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റിൽ അതിക്രമം നടത്തിയത്. കെട്ടിടത്തിന്റെ ചുമരിൽ സ്പ്രേ പെയിൻറ് ഉപയോഗിച്ച് അമൃത് പാലിനെ മോചിപ്പിക്കണമെന്ന്  ഖലിസ്ഥാൻവാദികൾ എഴുതിയിരുന്നു.  സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യൻ പൗരന്മാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ഓസ്ട്രേലിയയിലെ പാർലമെന്റിനു പുറത്തും അമൃത്പാലിനായി ഖലിസ്ഥാൻവാദികൾ പ്രതിഷേധ പ്രകടനം. നടത്തിയിരുന്നു.

അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻ വാദികളുടെ അതിക്രമം

മോദിയുടെ സ്വപ്ന പദ്ധതിക്ക് ഒപ്പം നിന്നു;  ടൈറ്റാനിക് തേടിപ്പോയി കാണാതായവരിൽ ബ്രിട്ടീഷ് വ്യവസായിയും

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി