മുറിക്കും മുമ്പേ കേക്ക് രുചിച്ച് കുട്ടികൾ, പുഞ്ചിരിച്ച് മാർപാപ്പ; പിറന്നാൾ ആഘോഷ വീഡിയോ ശ്രദ്ധേയമാകുന്നു

Published : Dec 18, 2023, 02:03 PM IST
മുറിക്കും മുമ്പേ കേക്ക് രുചിച്ച് കുട്ടികൾ, പുഞ്ചിരിച്ച് മാർപാപ്പ; പിറന്നാൾ ആഘോഷ വീഡിയോ ശ്രദ്ധേയമാകുന്നു

Synopsis

ഔദ്യോഗിക വസതിക്ക് സമീപത്തുള്ള ആശുപത്രിയിലെ കുട്ടികൾക്കൊപ്പമായിരുന്നു ഫ്രാന്‍സിസ് മാർപാപ്പ പിറന്നാൾ ആഘോഷിച്ചത്

വത്തിക്കാന്‍: ഫ്രാന്‍സിസ് മാർപാപ്പയുടെ 87ാം പിറന്നാൾ ആഘോഷ വീഡിയോ വൈറലാവുന്നു. ഞായറാഴ്ച നടന്ന പിറന്നാളാഘോഷത്തിൽ പിറന്നാൾ കേക്ക് മുറിക്കും മുന്‍പ് രുചിച്ച് നോക്കുന്ന കുട്ടികളോടുള്ള മാർപാപ്പയുടെ സമീപനമാണ് വീഡിയോയിലെ ഹൈലൈറ്റ്. വത്തിക്കാനിലെ സാന്റാ മാർത്താ ആശുപത്രിയിലായിരുന്നു മാർപാപ്പയുടെ പിറന്നാളാഘോഷം.

ഇവിടെയുള്ള കുട്ടികളുടേയും രക്ഷിതാക്കളുടേയും ഒപ്പമാണ് ഫ്രാന്‍സിസ് മാർപാപ്പ 87ാം പിറന്നാള്‍ ആഘോഷിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾക്കൊപ്പം നിൽക്കുന്ന ഫ്രാന്‍സിസ് മാർപാപ്പയുടെ ചിത്രത്തോട് കൂടിയ കേക്കാണ് ആഘോഷത്തിനിടെ മുറിച്ചത്. വത്തിക്കാനിലെ മാർപാപ്പയുടെ ഔദ്യോഗിക വസതിക്ക് സമീപത്താണ് ഈ ആശുപത്രി. പിറന്നാൾ ആശംസകൾക്ക് നന്ദി അറിയിച്ച മാർപാപ്പ ക്രിസ്തുമസിനായി ഒരുങ്ങാനും ആളുകളോട് ആവശ്യപ്പെട്ടു.

ഏതാനും ദിവസങ്ങൾക്ക് മുന്‍പാണ് തന്‍റെ സംസ്കാരച്ചടങ്ങ് ലളിതമായിരിക്കണമെന്ന ആഗ്രഹം ഫ്രാൻസിസ് മാർപാപ്പ പ്രകടമാക്കിയത്. സെന്റ് മേരി മേജർ റോമൻ ബസിലിക്കയിൽ അടക്കണമെന്നാണ് ആഗ്രഹമെന്നും മാർപാപ്പ വിശദമാക്കി. ഒരു നൂറ്റാണ്ടിനിടെ ആദ്യമായി വത്തിക്കാന് പുറത്ത് അടക്കം ചെയ്യണമെന്ന് ആഗ്രഹമാണ് ഫ്രാന്‍സിസ് മാർപ്പാപ്പ മുന്നോട്ട് വച്ചിരിക്കുന്നത്. വത്തിക്കാനിലെ മാസ്റ്റർ ഓഫ് സെറിമണിയുമായി ചർച്ച ചെയ്ത് ചില കാര്യങ്ങൾ തീരുമാനിച്ചതായും മാർപാപ്പ അറിയിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം