'അന്നേ മാക്രോണിന് മുന്നറിയിപ്പ് നൽകി, പാരീസ് ഉടൻ തന്നെ മുസ്ലീം ന​ഗരമായി മാറും'; ഫ്രാൻസിലെ കലാപത്തിന് കാരണം കുടിയേറ്റമെന്ന് ട്രംപ്

Published : Oct 20, 2026, 08:13 AM IST
Donald Trump

Synopsis

നേരത്തേ തന്നെ മാക്രോണിന് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയതാണ്. ലോകത്തുള്ള എല്ലാവരെയും നിങ്ങൾ രാജ്യത്തേക്ക് വരാൻ അനുവദിക്കുകയാണെന്നും നിങ്ങൾ ചെയ്യുന്നത് വലിയൊരു അബദ്ധമാണെന്നും മാക്രോണിനോട് പറഞ്ഞിരുന്നു.

വാഷിങ്ടൺ: ഫ്രാൻസിലെ പ്രതിഷേധങ്ങൾക്കും കലാപത്തിനും കാരണം കുടിയേറ്റമാണെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാരീസ് ഉടൻ തന്നെ ഒരു മുസ്ലീം ന​ഗരമായി മാറുമെന്നും രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വാഷിങ്ടണിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഫ്രാൻസിലെ സംഭവവികാസങ്ങൾ സ്കൂളുകളോ അതുപോലെയുള്ള വിഷയങ്ങളെയോച്ചൊല്ലിയല്ല. അത് കുടിയേറ്റം കാരണമാണ്. ഫ്രാൻസിന്റെ അതിർത്തികൾ അടയ്ക്കാൻ ഇമ്മാനുവൽ മാക്രോണിനോട് പറഞ്ഞിട്ടുണ്ട്.

നേരത്തേ തന്നെ മാക്രോണിന് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയതാണ്. ലോകത്തുള്ള എല്ലാവരെയും നിങ്ങൾ രാജ്യത്തേക്ക് വരാൻ അനുവദിക്കുകയാണെന്നും നിങ്ങൾ ചെയ്യുന്നത് വലിയൊരു അബദ്ധമാണെന്നും മാക്രോണിനോട് പറഞ്ഞിരുന്നു. പാരീസ് ഉടൻ തന്നെ ഒരു മുസ്ലീം ന​ഗരമായി മാറും. യൂറോപ്പ് അതിർത്തികൾ അടയ്ക്കുകയും കുറ്റവാളികളെ പുറത്താക്കുകയും ചെയ്തിട്ടില്ലെങ്കിൽ യൂറോപ്പിന്റെ അന്ത്യംകുറിക്കുമെന്നും ട്രംപ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിലെ കേന്ദ്രങ്ങളിൽ വീണ്ടും ഹൂത്തി ആക്രമണം; വിമാനത്താവളങ്ങളും അരാംകൊയും ലക്ഷ്യമിട്ടു; ഇറാന്റെ ഭീഷണി അവസാനിപ്പിക്കുമെന്ന് നെതന്യാഹു
ബം​ഗ്ലാദേശ് മുൻ വ്യോമസേന മേധാവി ഖത്തറിൽ അറസ്റ്റിൽ