
തായ്പേ: പുക ബോംബ് വലിച്ചെറിഞ്ഞ് കത്തിയാക്രമണവുമായി അക്രമി. തായ്നാവിലെ മെട്രോയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. തായ്‌പേയ് മെയിൻ സ്റ്റേഷനിൽ പുക ബോംബ് പൊട്ടിച്ച 27കാരനായ അക്രമി, മറ്റൊരു മെട്രോ സ്റ്റേഷനായ സോങ്ഷാനിലാണ് കത്തിയാക്രമണം നടത്തിയത്. തായ്വാൻ സ്വദേശിയായ അക്രമി ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട്. അക്രമ കാരണം ഇനിയും വ്യക്തമായിട്ടില്ല. അക്രമങ്ങൾ അപൂർവ്വ സംഭവമാണ് തായ്വാനിൽ. അക്രമം നിറഞ്ഞ കുറ്റകൃത്യങ്ങളിൽ ഏറെ പിന്നിലായ രാജ്യത്ത് സമാനമായി നടന്ന മറ്റൊരു സംഭവത്തിലേക്കാണ് നിലവിലെ അക്രമം ആളുകളെ എത്തിക്കുന്നത്. 2014ൽ തായ്പേയിൽ സമാനമായ അക്രമം നടന്നിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ആക്രമണം നടന്നത്. സംഭവ സ്ഥലത്ത് നിന്ന് ആളുകൾ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അക്രമിയെ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. അക്രമിയെ സാഹസികമായി പിടികൂടാൻ ശ്രമിച്ചവരിലൊരാളാണ് കൊല്ലപ്പെട്ടത്. തായ്പേ സ്റ്റേഷനിലെ അക്രമത്തിന് പിന്നാലെ ഭൂഗർഭ ഷോപ്പിംഗ് സെന്ററിലൂടെ നടന്നാണ് അക്രമി 800 മീറ്റർ മാത്രം അകലെയുള്ള സോങ്ഷാൻ സ്റ്റേഷനിലേക്ക് നടന്നാണ് എത്തിയ്ത ഇവിടെയും പുക ബോംബുകൾ പൊട്ടിച്ച ശേഷമായിരുന്നു അക്രമം. നിരവധി ക്രിമിനൽ കേസുകളിൽ പൊലീസ് തേടിക്കൊണ്ടിരുന്ന വ്യക്തിയാണ് അക്രമിയെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam