ഹംബർഗ് റെയിൽവെ സ്റ്റേഷനിൽ കത്തിയുമായി അക്രമി,12 പേരെ കുത്തി; 6 പേരുടെ പരിക്കുകൾ ഗുരുതരം

Published : May 24, 2025, 12:48 AM IST
ഹംബർഗ് റെയിൽവെ സ്റ്റേഷനിൽ കത്തിയുമായി അക്രമി,12 പേരെ കുത്തി; 6 പേരുടെ പരിക്കുകൾ ഗുരുതരം

Synopsis

ദിവസം അഞ്ചു ലക്ഷം യാത്രക്കാർ എത്തുന്ന ജർമനിയിലെ വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഹംബർഗ്.

ഹംബർഗ്: ഹംബർഗ് റെയിൽവെ സ്റ്റേഷനിൽ കത്തിയുമായി അക്രമി. ഇയാൾ ആളുകളെ വിവേചന രഹിതമായി 12 പേരെ കുത്തി. ഇതിൽ 6 പേരുടെ പരിക്കുകൾ ഗുരുതരമാണ്. ദിവസം അഞ്ചു ലക്ഷം യാത്രക്കാർ എത്തുന്ന ജർമനിയിലെ വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഹംബർഗ്. അക്രമി പിടിയിലായി. നിലവിൽ ആക്രമിയെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. എന്താണ് ആക്രമണത്തിന്റെ പിന്നിലെ കാരണമെന്ന് വ്യക്തമല്ല. അടുത്തിടെ ജ‍ർമനിയിൽ തീവ്രവാദി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കത്തി കൊണ്ട് ആക്രമണങ്ങൾ നടന്നു വന്നിരുന്നു. എന്നാൽ ഇതിന് അതുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു