'കാട്ടുതീയില്‍ വെന്തുമരിക്കാന്‍ വിട്ടില്ല'; ഓസ്ട്രേലിയയില്‍ കോലകളെ കാറില്‍ കയറ്റി രക്ഷപ്പെടുത്തി യുവാക്കള്‍, വീഡിയോ

By Web TeamFirst Published Jan 7, 2020, 7:17 PM IST
Highlights

കാട്ടുതീ പടരുന്നതിനിടെ കോല കരടികളെ രക്ഷിക്കാന്‍ ഇവയെ കാറില്‍ കയറ്റി യുവാക്കള്‍, വീഡിയോ വൈറല്‍. 

ഓസ്ട്രേലിയയില്‍ വന്‍ നാശനഷ്ടങ്ങളുണ്ടാക്കി കാട്ടതീ വ്യാപിക്കുകയാണ്. ലക്ഷക്കണക്കിന് ഭൂമിയാണ് കാട്ടുതീയില്‍ കത്തി നശിച്ചത്. കോടിക്കണക്കിന് മൃഗങ്ങള്‍ വെന്തുമരിച്ചു. കോല കരടികളുടെ സ്വര്‍ഗമെന്നറിയപ്പെടുന്ന കംഗാരു ഐലന്‍ഡില്‍ നിരവധി കോലകളാണ് ചത്തത്. ഏകദേശം കാല്‍ലക്ഷത്തോളം കോലകള്‍ ചത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാട്ടുതീ പടരുന്നതിനിടെ ഹൃദയം തൊടുന്നൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കാട്ടുതീയില്‍ നിന്ന് കോലകളെ രക്ഷപ്പെടുത്താനായി ഇവയെ കാറില്‍ കയറ്റി രക്ഷപ്പെടുത്തുകയാണ് രണ്ട് യുവാക്കള്‍. 19 ഉം 18 ഉം വയസ്സുള്ള യുവാക്കളാണ് ഇത്തരത്തില്‍ കോലകളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ലാഡ് ബൈബിളിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ വൈറലാകുകയാണ്. 

Read More: 'പൊള്ളലേറ്റിട്ടുണ്ട് പക്ഷേ അവള്‍ അതിജീവിക്കും'; കാട്ടുതീയില്‍ നിന്ന് രക്ഷപ്പെട്ട പൂച്ചയുടെ ചിത്രവുമായി ഉടമ

കോലകളുടെ ജന്മദേശമായ ഓസ്ട്രേലിയയില്‍ പകുതിയോളം കോലകള്‍ കാട്ടുതീയില്‍ ചത്തിട്ടുണ്ടാവുമെന്നാണ് ഓസ്ട്രേലിയന്‍ വൈല്‍ഡ് ലൈഫ് പാര്‍ക്കിന്‍റെ ഉടമ സാം മിച്ചല്‍ പറയുന്നത്.

click me!