ബെയ്റൂത്ത് സ്ഫോടനം; ലെബനനിലെ മന്ത്രിസഭ രാജിവെച്ചു

Published : Aug 10, 2020, 11:57 PM IST
ബെയ്റൂത്ത് സ്ഫോടനം; ലെബനനിലെ മന്ത്രിസഭ രാജിവെച്ചു

Synopsis

 ബെയ്റൂത്തിലെ സ്ഫോടനത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജനക്കൂട്ടം തെരുവില്‍ ഇറങ്ങിയിരുന്നു.

ബെയ്‍റൂത്ത്: ബെയ്റൂത്ത് സ്ഫോടനത്തെ തുര്‍ന്നുള്ള ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ ലെബനന്‍ പ്രധാനമന്ത്രി ഹസന്‍ ദിയബബ് അടക്കം എല്ലാ മന്ത്രിമാരും രാജിവെച്ചു. ബെയ്റൂത്തിലെ സ്ഫോടനത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജനക്കൂട്ടം തെരുവില്‍ ഇറങ്ങിയിരുന്നു. നേതാക്കളുടെ അഴിമതിയാണ് സ്ഫോടനത്തിന് കാരണമെന്ന് കാട്ടിയായിരുന്നു ജനക്കൂട്ടം പ്രതിഷേധിച്ചത്. 

ലബനന്‍റെ തലസ്ഥാനമായ ബെയ്‌റൂത്തിനെ നെടുകെ പിളർന്നുകൊണ്ടുണ്ടായ ഉഗ്രസ്‌ഫോടനത്തിനു കാരണമായത് ഏകദേശം 2,700 ടണ്ണോളം വരുന്ന അമോണിയം നൈട്രേറ്റ് എന്ന സ്‌ഫോടകവസ്‌തുവാണ്. 240 കിലോമീറ്റർ ദൂരെ വരെ സ്ഫോടന ശബ്ദം  കേട്ടിരുന്നു. സ്ഫോടനാഘാതത്തിൽ കാറുകൾ മൂന്ന് നില കെട്ടിടത്തിന്‍റെ ഉയരത്തിൽ എടുത്തെറിയപ്പെട്ടുവെന്നായിരുന്നു ദൃക്സാക്ഷികള്‍ പറഞ്ഞത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ജനവാസ കേന്ദ്രങ്ങൾ ആക്രമിക്കുന്നു'; ബഹ്‌റൈനിൽ ശുദ്ദജല പ്ലാന്‍റിന് നേർക്ക് ആക്രമണം, കുവൈത്ത് എയർപോർട്ടിലെ ഇന്ധന ടാങ്കുകൾക്ക് നേരെ ഡ്രോൺ
അണിയറയിൽ വൻ നീക്കങ്ങൾ, ലോക സമാധാനത്തിന്‍റെ സംരക്ഷകരായി സ്വയം അടയാളപ്പെടുത്തി ചൈന; ട്രംപ് - ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ ഉറ്റുനോക്കി ലോകം