ഡോ.ജെയിൻ ഗുഡാൾ അന്തരിച്ചു

Published : Oct 02, 2025, 01:42 AM IST
Jane Goodall

Synopsis

പ്രശസ്ത പ്രൈമറ്റോളജിസ്റ്റും നരവംശശാസ്ത്രജ്ഞയുമായ ഡോ. ജെയ്ൻ ഗുഡാൾ അന്തരിച്ചു. ചിമ്പാൻസികളെക്കുറിച്ചുള്ള വിപ്ലവകരമായ പഠനങ്ങളിലൂടെയും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ലോകശ്രദ്ധ നേടിയ വ്യക്തിത്വമായിരുന്നു അവർ. കാലിഫോർണിയയിൽ വെച്ചായിരുന്നു അന്ത്യം.

പ്രൈമറ്റോളജിസ്റ്റ്, നരവംശശാസ്ത്രജ്ഞ, പ്രകൃതി സംരക്ഷക എന്നീ നിലകളിൽ ലോകമെമ്പാടും പ്രശസ്തയായ ഡോ.ജെയ്ൻ ഗുഡാൾ അന്തരിച്ചു. 91-ാം വയസിലാണ് അന്ത്യം. അവരുടെ സ്ഥാപനമായ 'ജെയ്ൻ ഗുഡാൾ ഇൻസ്റ്റിറ്റ്യൂട്ട്' ആണ് മരണ വിവരം പുറത്ത് വിട്ടത്. യു.എസ് പര്യടനത്തിനിടെ കാലിഫോർണിയയിൽ വെച്ചായിരുന്നു ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞയുടെ  അന്ത്യം.

ചിമ്പാൻസികളെക്കുറിച്ചുള്ള വിപ്ലവകരമായ ഗവേഷണങ്ങളിലൂടെയാണ് ഗുഡാൾ ലോകമെമ്പാടും അറിയപ്പെടുന്നത്. 1960-കളിൽ തന്റെ 26-ാം വയസിൽ ടാൻസാനിയയിലെ ഗോംബെ സ്ട്രീം നാഷണൽ പാർക്കിൽ വെച്ച് ചിമ്പാൻസികളുടെ സാമൂഹിക പെരുമാറ്റത്തെക്കുറിച്ച് അവർ നടത്തിയ പഠനങ്ങളാണ് മൃഗങ്ങളെ കുറിച്ചുള്ള പഠനത്തിൽ വലിയ മാറ്റം വരുത്തിയത്.

ചിമ്പാൻസികൾക്കും മനുഷ്യർക്കും തമ്മിലുള്ള സാമ്യങ്ങളെ കുറിച്ചുള്ള ഡോ. ഗുഡാളിന്റെ കണ്ടെത്തലുകളും വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. ശാസ്ത്ര മേഖലയിലെ മാറ്റങ്ങൾക്ക് ഒപ്പം പ്രകൃതി സംരക്ഷണത്തിനും മൃഗങ്ങളുടെ അവകാശങ്ങൾക്കും വേണ്ടി നിലകൊണ്ടു. 'റൂട്ട്‌സ് & ഷൂട്ട്‌സ്' പോലുള്ള പരിപാടികളിലൂടെ യുവതലമുറയെ പരിസ്ഥിതി സംരക്ഷണത്തിലേക്ക് ആകർഷിക്കുന്നതിൽ അവർ വലിയ പങ്ക് വഹിച്ചു. 2002-ൽ ഐക്യരാഷ്ട്രസഭയുടെ 'മെസഞ്ചർ ഓഫ് പീസ്'ആയി തിരഞ്ഞെടുക്കപ്പെട്ടു.ഡോ.ജെയ്ൻ ഗുഡാൾ അന്തരിച്ചു

 

PREV
Read more Articles on
click me!

Recommended Stories

പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം
എണ്ണയിലും ആയുധത്തിലും അടുത്തപടി? പുടിന്റെ ഇന്ത്യാ ട്രിപ്പും അജണ്ടകളും