
ധാക്ക: ബംഗ്ലാദേശില്‍ വിവാഹ പാര്‍ട്ടിക്കിടെ ഇടിമിന്നലേറ്റ് 16 പേര്‍ മരിച്ചു. വരന് പരിക്കേറ്റു. വധു വേദിയില്‍ ഇല്ലാത്തതിനാല്‍ രക്ഷപ്പെട്ടു. ബംഗ്ലാദേശിലെ ശിബ്ഗഞ്ചിലാണ് ദാരുണ സംഭവം. ഇടിമിന്നല്‍ ശക്തമായപ്പോള്‍ വധു വിവാഹ വേദിയില്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് ഓഫിസറായ ഷാക്കിബ് അല്‍ റബ്ബി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. മിന്നലില്‍ നിന്ന് രക്ഷനേടാന്‍ ബേട്ട് ഉപേക്ഷിച്ച് സമീപത്തെ ഷെഡില്‍ അഭയം തേടിയവരാണ് കൊല്ലപ്പെട്ടത്.
ബംഗ്ലാദേശില്‍ പലയിടത്തും മഴക്കെടുതി തുടരുകയാണ്. കഴിഞ്ഞ ആഴ്ച കനത്ത മഴയില്‍ ആറ് രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെ 20 പേര്‍ മരിച്ചു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇടിമിന്നല്‍ മൂലം 2016ല്‍ മാത്രം 200 പേര്‍ മരിച്ചു. ബംഗ്ലാദേശില്‍ വനനശീകരണം കാരണം ഇടിമിന്നലേറ്റ് മരണം വര്‍ധിക്കുകയാണെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലും നിരവധി പേരാണ് മിന്നലേറ്റ് കൊല്ലപ്പെട്ടത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam