അഫ്ഗാൻ പ്രതിരോധ മന്ത്രിയുടെ വീടിന് നേരെ താലിബാന്‍ ആക്രമണം; സ്ഫോടനത്തില്‍ 6 മരണം

By Web TeamFirst Published Aug 4, 2021, 8:04 AM IST
Highlights

കാബൂളിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിലെ ഷെർപൂർ പരിസരത്താണ് സ്ഫോടനം നടന്നത്. 

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പ്രതിരോധമന്ത്രി ബിസ്മില്ല ഖാൻ മുഹമ്മദിന്‍റെ വീടിന് നേരെ താലിബാന്‍റെ ബോംബ് ആക്രമണം. കാര്‍ ബോംബ് സ്ഫോടനത്തിലും വെടിവെപ്പിലുമായി സുരക്ഷാ ഉദ്യോഗസ്ഥനടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു.  15 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. 

കാബൂളിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിലെ ഷെർപൂർ പരിസരത്താണ് സ്ഫോടനം നടന്നത്. ആക്രമണം നടക്കുമ്പോള്‍ മന്ത്രി വീട്ടിലില്ലായിരുന്നു. ആഭ്യന്തര മന്ത്രിയുടെ കുടുംബം സുരക്ഷിതരാണെന്നും അവരെ മാറ്റി പാര്‍പ്പിച്ചതായും ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ സര്‍ക്കാരിന് പിന്തണയുമായി ജനം തെരുവിലിറങ്ങി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!