
ചൈന: ഷാങ്ഹായിയിൽ വീണ്ടും ലോക‍്‍ഡൗൺ പ്രഖ്യാപിച്ച് ചൈന. രണ്ടു മാസം നീണ്ട സമ്പൂർണ ലോക‍്‍ഡൗൺ പിൻവലിച്ച് രണ്ട് ദിവസം തികയുന്നതിന് മുമ്പാണ് വീണ്ടും ലോക‍്‍ഡൗൺ ഏർപ്പെടുത്തിയത്. നഗരത്തിലെ ജിൻഗാൻ, പുഡോംഗ് മേഖലയിലാണ് പുതിയ ലോക‍്‍ഡൗൺ. കഴിഞ്ഞ ദിവസം ഇവിടെ പുതുതായി 7 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.14 ദിവസത്തേക്കാണ് നിയന്ത്രണം. ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായ് രണ്ടുമാസം പൂർണമായി അടച്ചിട്ടതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ലോക്‍ഡൗൺ പിൻവലിച്ച സമയത്തും യാത്രാനിയന്ത്രണം കർശനമാക്കിയിരുന്നു. രണ്ട് ദിവസത്തിനിടെ എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമായിരുന്നു യാത്രാ അനുമതി നൽകിയിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam