നാല് പേര്‍ക്ക് കൊവിഡ്, ചൈനയിലെ വുഹാനിൽ വീണ്ടും ലോക്ക് ഡൗണ്‍, ജനങ്ങൾക്ക് പുറത്തിറങ്ങാൻ വിലക്ക്

Published : Jul 28, 2022, 09:19 PM IST
നാല് പേര്‍ക്ക് കൊവിഡ്, ചൈനയിലെ വുഹാനിൽ വീണ്ടും ലോക്ക് ഡൗണ്‍,  ജനങ്ങൾക്ക് പുറത്തിറങ്ങാൻ വിലക്ക്

Synopsis

നാല് പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോക്ക് ഡൗണ്‍ നടപ്പിലാക്കിയത്.

വുഹാൻ: ചൈനയിലെ വുഹാനിൽ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു (Lockdown In Wuhan). പ്രവിശ്യയിൽ നാല് പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോക്ക് ഡൗണ്‍ നടപ്പിലാക്കിയത്. അടുത്ത മൂന്ന് ദിവസത്തേക്ക് പുറത്തിറങ്ങരുതെന്നും താമസസ്ഥലത്ത് തന്നെ തുടരണമെന്നും ജനങ്ങളോട് പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു. 1.20 കോടി ആളുകൾ പാര്‍ക്കുന്ന നഗരമാണ് വുഹാൻ. രണ്ട് ദിവസം മുൻപ് ഇവിടെ നടത്തിയ പരിശോധനയിലാണ് നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ആദ്യമായി കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലമാണ് വുഹാൻ. 

കൊവിഡിൻ്റെ പ്രഭവകേന്ദ്രം വുഹാനിലെ ഹുവാനൻ സീഫുഡ് മാർക്കറ്റ്  ആണ് എന്നതിന് തെളിവുകളുണ്ടെന്ന് നേരത്തെ സ്കോട്ട്ലാൻഡിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചിരുന്നു. സ്കോട്ട് ലൻഡിലെ ഗ്ലാസ്ഗ്ലോ സർവകലാശാലയിലെ പ്രൊഫസർമാരാണ് ഇതേക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് പുറത്തു വിട്ടത്. ചൈനയിൽ ആദ്യം കണ്ടെത്തിയ കൊവിഡ്  കേസുകൾ വുഹാനിലെ ഹുവാനൻ മാർക്കറ്റിനെ ചുറ്റിപ്പറ്റിയായിരുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. 

ജനിതക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്  ശാസ്ത്രജ്ഞര്‍ പഠനം നടത്തിയത്. 2019 നവംബറിലോ ഡിസംബർ ആദ്യത്തിലോ മനുഷ്യരിൽ രണ്ട് വകഭേദങ്ങൾ ഉണ്ടായെന്നാണ് പഠനം സൂചിപ്പിക്കുന്നത്. 2019 അവസാനത്തോടെ ഹുവാനാൻ മാർക്കറ്റിൽ വിറ്റ ജീവനുള്ള സസ്തനികളിൽ സാർസ് കോവ്  2 വകഭേദം ഉണ്ടെന്ന് ജനിതക പരിശോധനയിൽ വ്യക്തമായെന്നും ഗവേഷകർ അവകാശപ്പെടുന്നു.  

 

 

ബെയ്ജിംഗ്; ഏഷ്യയിലെ ഏറ്റവും ധനികയായ സ്ത്രീക്ക് ഒരു വർഷത്തിനിടെ പകുതിയിലധികം സമ്പത്ത് നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രതിസന്ധി രൂക്ഷമായതാണ് ആസ്തി ഇടിവിന് കാരണം.  ചൈനയിൽ നിന്നുള്ള യാങ് ഹുയാനാണ് ഏഷ്യയിലെ ഏറ്റവും ധനികയായ സ്ത്രീ. റിയൽ എസ്റ്റേറ്റ് ഭീമനായ കൺട്രി ഗാർഡൻ്റെ പ്രധാന ഓഹരി ഉടമയാണ് യാങ് ഹുയാൻ. ഒരു വർഷം മുമ്പ് 2370 കോടി ഡോളറായിരുന്നു ഹുയാൻ്റെ ആസ്തി, എന്നാൽ ഒരു വര്‍ഷം കൊണ്ട് ഇത് 52 ശതമാനത്തിലധികം ഇടിഞ്ഞ് നിലവിൽ 1130 കോടി ഡോളറിലെത്തി. 2005ൽ  അച്ഛൻ യാങ് ഗുവോകിയാങിന്റെ  ഓഹരികൾ കിട്ടിയതോടെയാണ് യാങ് ഏഷ്യയിലെ ഏറ്റവും ധനികയായ സ്ത്രീയായി മാറിയത്.
 

PREV
Read more Articles on
click me!

Recommended Stories

പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം
ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ