
ലണ്ടൻ: ലണ്ടനിലെ ജയിലിൽ തടവുകാരനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെ ജയിൽ ഉദ്യോഗസ്ഥക്കെതിരെ കുറ്റം ചുമത്തി. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ എച്ച്എംപി വാൻഡ്‌സ്‌വർത്ത് ജയിലിലാണ് സംഭവമുണ്ടായത്. വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് 30കാരിയായ ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തത്. ഫുൾഹാമിൽ നിന്നുള്ള 30 കാരിയായ ലിൻഡ ഡി സൗസ അബ്രുവിനെതിരെയാണ് കേസ്. പൊതു ഓഫീസിൽ മോശമായി പെരുമാറിയെന്നാണ് കുറ്റം. ഇവരെ തിങ്കളാഴ്ച ഓക്സ്ബ്രിഡ്ജ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ജയിലിനുള്ളിൽ ചിത്രീകരിച്ചതായി ആരോപിക്കപ്പെടുന്ന വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥ യൂണിഫോമിലാണെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഇത്തരം പ്രവൃത്തി വെച്ച് പൊറുപ്പിക്കില്ലെന്നും അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിടാനാകില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 1851-ൽ പണികഴിപ്പിച്ച വിക്ടോറിയൻ കാലഘട്ടത്തിലെ ജയിലായ എച്ച്എംപി വാൻഡ്സ്വർത്ത്, അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന ജയിലാണ്.
Read More..... കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയസെക്രട്ടറിക്കെതിരെ ലൈംഗികചൂഷണ പരാതി,പൊലീസ് കേസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ച് യുവതി
ശേഷിയുടെ 163 ശതമാനത്തിൽ അധികമായി 1,500-ലധികം തടവുകാരാണ് ജയിലിൽ ഉള്ളത്. മെയ് മാസത്തിൽ ചീഫ് ഇൻസ്പെക്ടർ ഓഫ് പ്രിസൺസ് ചാർലി ടെയ്‌ലർ ജയിലിൻ്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ജസ്റ്റിസ് സെക്രട്ടറി അലക്സ് ചോക്കിന് കത്തെഴുതിയിരുന്നു. തടവുകാരെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ജീവനക്കാരുടെ കഴിവില്ലായ്മയെ കുറിച്ചും കത്തിൽ പറയുന്നു. പിന്നാലെ നടന്ന പരിശോധന ജയിൽ ഗവർണർ കാറ്റി പ്രൈസിൻ്റെ രാജിയിലേക്ക് നയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam