
കാഠ്മണ്ഡു: യഥാര്‍ത്ഥ അയോധ്യ നേപ്പാളിലാണെന്ന വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഓലി. ഹിന്ദു വിശ്വാസമനുസരിച്ച് രാമജന്മഭൂമിയായ അയോധ്യ യഥാര്‍ത്ഥത്തില്‍ കാഠ്മണ്ഡുവിന് സമീപമുള്ള ഗ്രാമമാണെന്നും കെ പി ശര്‍മ ഓലി പറഞ്ഞതായാണ് എഎന്‍ഐ റിപ്പോര്‍ട്ട്. ശ്രീരാമന്‍ നേപ്പാളിയാണെന്നും കെ പി ശര്‍മ ഓലി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ച് നടന്ന സാംസ്കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ പി ശര്‍മ ഓലി. ഇന്ത്യയുടെ കടന്നുകയറ്റം സംസ്കാരത്തിലുമുണ്ടെന്നാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട്. ശാസ്ത്രമേഖലയിലേക്ക് നേപ്പാള്‍ നല്‍കിയ സംഭാവനകളെ വിലകുറച്ചാണ് കാണുന്നതെന്നും കെപി ശര്‍മ ഓലി പറഞ്ഞു.
നേപ്പാളിലെ ബിര്‍ഗുഞ്ച് ജില്ലയുടെ പശ്ചിമ ഭാഗത്താണ് രാമജന്മഭൂമിയായ അയോധ്യയെന്നാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 135 കിലോമീറ്ററാണ് ഇവിടേക്കുള്ളത്. നേപ്പാളിന്‍റെ വസ്തുതകളിലും കടന്നുകയറ്റമുണ്ടെന്നും കെപി ശര്‍മ ഓലി ആരോപിക്കുന്നു. ഇന്ത്യയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ നേപ്പാള്‍ മാപ്പ് അംഗീകരിച്ചതിന് പിന്നാലെയാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ പുതിയ വിവാദ പ്രസ്താവന. നേരത്തെ നേപ്പാളില്‍ കൊവിഡ് വ്യാപിക്കാന്‍ കാരണമായത് ഇന്ത്യയാണെന്ന് കെപി ശര്‍മ ഓലി ആരോപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam