
വാഷിംഗ്ടണ്‍: ചൈനയിലേയും ഇന്ത്യയിലേയും ജനങ്ങളുടെ സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യാന്‍ തയ്യാറാണെന്ന് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനയ്ക്കെതിരായി ഇന്ത്യയെ പിന്തുണയ്ക്കുന്ന നിലപാടാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. ചൈനയിലെയും ഇന്ത്യയിലെയും ജനങ്ങളെ സ്നേഹിക്കുന്നുവെന്നും അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ വക്താവ് വിശദമാക്കി.
ഏറ്റവും കൂടുതൽ കൊവിഡ് പരിശോധനകൾ നടക്കുന്നത് അമേരിക്കയിൽ; ചൈന ലോകത്തോട് ചെയ്തത് മറക്കരുതെന്നും ട്രംപ്
വ്യാഴാഴ്ച വൈറ്റ്ഹൌസ് പ്രസ് സെക്രട്ടറി കേയ്ലേ മക്എനാനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ലഡാക്കിലെ ഇന്ത്യ ചൈന സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയിലെ ജനങ്ങളോടുള്ള ട്രംപിന്‍റെ സന്ദേശമെന്താണെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അവര്‍. ഇന്ത്യ മികച്ച സഖ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൊണാള്‍ഡ് ട്രംപിന്‍റെ സുഹൃത്താണെന്നും വൈറ്റ് ഹൌസ് സാമ്പത്തിക ഉപദേഷ്ടാവ് ലാറി കഡ്ലോ വിശദമാക്കിയിരുന്നു.
ബുധനാഴ്ച ഇന്ത്യ മികച്ച പങ്കാളിയാണെന്നാണ് യുഎസ് സെക്രട്ടറി മൈക്ക് പോംപിയേ പ്രതികരിച്ചത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി പലവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മൈക്ക് പോംപിയോ വിശദമാക്കിയിരുന്നു.
'നന്ദി എന്റെ സുഹൃത്തെ, അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു'; മോദിക്ക് മറുപടിയുമായി ട്രംപ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam