2000 ചതുരശ്ര മീറ്റർ പ്രദേശം ഉൾപ്പെടുന്ന ജന്നത്ത് ബസാറിൽ വമ്പൻ തീപ്പിടുത്തം, വൻ നാശം; നടുങ്ങി ഇറാൻ

Published : Feb 03, 2026, 02:48 PM ISTUpdated : Feb 03, 2026, 10:01 PM IST
iran fire

Synopsis

ഇറാനിലെ പ്രശസ്ത വ്യാപാര കേന്ദ്രമായ ജന്നത് ബസാറിൽ വൻ തീപ്പിടുത്തമുണ്ടായി. ഏകദേശം 2000 ചതുരശ്ര മീറ്റർ പ്രദേശത്ത് തീ പടർന്നത് നിരവധി വ്യാപാര സ്ഥാപനങ്ങളെയും ഗോഡൗണുകളെയും ബാധിച്ചു

ടെഹ്റാൻ: ഇറാനിലെ പ്രശസ്തമായ വ്യാപാര കേന്ദ്രമായ ജന്നത് ബസാറിൽ വൻ തീപ്പിടുത്തം. ഏകദേശം 2000 ചതുരശ്ര മീറ്റർ പ്രദേശം ഉൾപ്പെടുന്ന ഈ കേന്ദ്രത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങളും ഗോഡൗണുകളും പ്രവർത്തിച്ചിരുന്നു. ഈ മേഖലയിൽ തീ പടർന്നത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീപ്പിടിത്തതിൽ ഇതുവരെയും ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക ഏജൻസികൾ അറിയിച്ചു. അഗ്നിശമനസേനയുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നിലവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. തീപ്പിടിത്തത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ഏജൻസികൾ വ്യക്തമാക്കി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷമാകും ഇക്കാര്യം വ്യക്തമാകുകയെന്ന് അധികൃതർ വിവരിച്ചു.

വസ്ത്രങ്ങളും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും സൂക്ഷിച്ചിരുന്ന നിരവധി കടകൾ പൂർണ്ണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെങ്കിലും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ കണക്കാക്കപ്പെടുന്നു. ബസാറിലെ ഇടുങ്ങിയ വഴികൾ അഗ്നിശമന വാഹനങ്ങൾക്ക് കടന്നുചെല്ലുന്നതിന് തടസ്സമായത് രക്ഷാപ്രവർത്തനം വൈകാൻ കാരണമായി. പുക ശ്വസിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച ഏതാനും പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീ പൂർണ്ണമായും അണച്ചതായും സ്ഥിതിഗതികൾ നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയാണോ? ഇന്ത്യയിലെ 'നികുതി കുരുക്ക്' അറിയാതെ പോകരുത്; പ്രവാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സൗദി അറേബ്യയിൽ ഒരു ഇന്ത്യക്കാരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി എംബസി