മലാലയെ കണ്ട് ഗ്രേറ്റ തന്‍ബര്‍ഗ്; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

By Web TeamFirst Published Feb 26, 2020, 9:37 AM IST
Highlights

ബ്രിട്ടണിലെ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഓക്സ്ഫോര്‍ഡിലെ വിദ്യാര്‍ത്ഥിയാണ് മലാല...

ദില്ലി: പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗും നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായിയും ഒരുമിച്ചുള്ള ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ബ്രിട്ടണിലെ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഓക്സ്ഫോര്‍ഡിലെ വിദ്യാര്‍ത്ഥിയാണ് മലാല. 22 കാരിയായ മലാല തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഗ്രേറ്റക്കൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് ഒരു ബെഞ്ചില്‍ ഇരിക്കുന്നതാണ് ചിത്രം. 'നന്ദി ഗ്രേറ്റ തന്‍ബര്‍ഗ്' എന്നാണ് ചിത്രത്തിനൊപ്പം ഗ്രേറ്റ കുറിച്ചത്. 

ബ്രിസ്റ്റളില്‍ നടക്കുന്ന ഒരു സ്കൂള്‍ സമരത്തില്‍ പങ്കെടുക്കാനാണ് 17കാരിയായ ഗ്രേറ്റ ബ്രിട്ടണിലെത്തിയത്. രണ്ട് വ്യത്യസ്ത ആഗോള പ്രശ്നങ്ങളില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഇരുവരും ലോക ശ്രദ്ധ നേടിയത്. ഗ്രേറ്റ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും സംസാരിച്ചും പോരാടിയും ശ്രദ്ധ നേടിയപ്പോള്‍ സ്ത്രീകള്‍ക്ക് പഠിക്കാനുള്ള അവകാശത്തിനായി നിലകൊണ്ടാണ് മലാല ജന ഹൃദയങ്ങള്‍ കീഴടക്കിയത്. 

 
 
 
 
 
 
 
 
 
 
 
 
 

Thank you, @gretathunberg. ❤️

A post shared by Malala (@malala) on Feb 25, 2020 at 7:09am PST

തന്‍റെ സ്കൂള്‍ വിദ്യാഭ്യാസം പോലും വേണ്ടെന്ന് വച്ച് സ്വീഡനില്‍ കാലാവസ്ഥാ വ്യതിയാനത്തിനായി പോരാടുകയാണ് ഗ്രേറ്റ. പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നതിനായി പാക്കിസ്ഥാനില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചതിന്‍റെ പേരില്‍ താലിബാന്‍ മലാലയ്ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. തലയ്ക്ക് വെടിയേറ്റ മലാല പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവരികയും സ്ത്രീ മുന്നേറ്റങ്ങളില്‍ പങ്കാളിയാവുകയുമായിരുന്നു. 2014 ല്‍ ഏറ്റവും പ്രായം കുറഞ്ഞ സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവായി മലാല. 

click me!