Published : Mar 30, 2025, 07:35 AM ISTUpdated : Mar 30, 2025, 11:59 PM IST

Malayalam News live : 'കരാറിലെത്തിയില്ലെങ്കിൽ ബോംബും ഇരട്ട നികുതിയും'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

Summary

മ്യാൻമറിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേർക്ക് പരിക്കേറ്റു. 139 പേർ കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയിൽ 12 നില കെട്ടിടം തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽ 30 മണിക്കൂർ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെത്തിച്ചു. 

Malayalam News live : 'കരാറിലെത്തിയില്ലെങ്കിൽ ബോംബും ഇരട്ട നികുതിയും'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

11:59 PM (IST) Mar 30

'കരാറിലെത്തിയില്ലെങ്കിൽ ബോംബും ഇരട്ട നികുതിയും'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ട്രംപ് അയച്ച കത്തിന് ഒമാൻ വഴിയാണ് ഇറാൻ മറുപടി അയച്ചതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്‌ചിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ വ്യാഴാഴ്ച പറഞ്ഞു.

കൂടുതൽ വായിക്കൂ

11:35 PM (IST) Mar 30

ചേർത്തലയിൽ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു, പെൺസുഹൃത്തിനു പരിക്ക്

ബസ് വരുന്നതുകണ്ട് ബൈക്ക് നിർത്താൻ ശ്രമിച്ചെങ്കിലും ബസിനടിയിലേക്കു ബൈക്ക് തെന്നിവീണാണ് അപകടം.

കൂടുതൽ വായിക്കൂ

11:21 PM (IST) Mar 30

വിചാരണ തുടങ്ങി വെറും 12നാൾ, ചരിത്രം സൃഷ്ടിച്ച് വിധി, 85കാരിയെ പീഡിപ്പിച്ച കേസിൽ 15 വര്‍ഷം കഠിനതടവ്

പത്തനംതിട്ടയിൽ 85 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 12 ദിവസത്തിനുള്ളിൽ കോടതി വിധി. പ്രതിക്ക് 15 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു.

കൂടുതൽ വായിക്കൂ

10:41 PM (IST) Mar 30

കഴിഞ്ഞ വർഷം റോബസ്റ്റ പൂവിട്ടത് വെള്ളനിറത്തിൽ, ഇക്കൊല്ലം കളറൊന്ന് മാറി, പച്ച പൂവുമായി കാപ്പിച്ചെടി

പതിറ്റാണ്ടുകളായി കാപ്പിക്കൃഷി ചെയ്തുവരുന്ന തോമസിന്റെ അനുഭവത്തില്‍ ആദ്യമായാണ് വെള്ള നിറത്തിലല്ലാതെ കാപ്പി പൂക്കുന്നത്. തോട്ടത്തിലെ മറ്റു കാപ്പിച്ചെടികളിലെല്ലാം വെള്ളപ്പൂവാണ്. 

കൂടുതൽ വായിക്കൂ

10:10 PM (IST) Mar 30

പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി; 150 ലിറ്റർ സ്പിരിറ്റ് പിടിച്ചു; പിന്നാലെ ജീപ്പ് ഡ്രൈവർ ജീവനൊടുക്കി

വീട്ടിൽ നിന്ന് പൊലീസ് സ്പിരിറ്റ് കണ്ടെത്തിയതിന് പിന്നാലെ ജീപ്പ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

കൂടുതൽ വായിക്കൂ

10:00 PM (IST) Mar 30

ഡോങ്കി റൂട്ട് വഴി യുഎസിലേക്ക് മനുഷ്യക്കടത്ത്, 50 ലക്ഷം വരെ തലവരി പണം; മുഖ്യ സൂത്രധാരൻ പിടിയിൽ

ഡോങ്കി റൂട്ടിലൂടെ യുഎസിലേക്ക് മനുഷ്യക്കടത്ത് നടത്തിയ മുഖ്യ പ്രതി പിടിയിൽ

കൂടുതൽ വായിക്കൂ

09:47 PM (IST) Mar 30

രണ്ടാം പ്രസവത്തിലും പെൺമക്കൾ, 5മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ തറയിലടിച്ച് കൊന്ന് അച്ഛൻ, അറസ്റ്റ്

ഭാര്യയെ അടിച്ച് നിലത്തിട്ട ശേഷമാണ് ഇയാൾ കുട്ടികളെ തറയിലടിച്ച് കൊന്നത്. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പേരിൽ കുട്ടികളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇവർ മരിച്ചതായി വ്യക്തമായത്.

കൂടുതൽ വായിക്കൂ

09:21 PM (IST) Mar 30

എമ്പുരാൻ റീ എഡിറ്റ് പതിപ്പ് തിങ്കളാഴ്ച മുതല്‍: മൂന്ന് മിനുട്ടോളം നീക്കം ചെയ്തു

എമ്പുരാൻ സിനിമയിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചു. റീ എഡിറ്റ് ചെയ്ത ചിത്രം നാളെ മുതൽ പ്രദർശനത്തിന് എത്തും. മോഹൻലാൽ ഖേദം പ്രകടിപ്പിച്ചു.

കൂടുതൽ വായിക്കൂ

09:19 PM (IST) Mar 30

സഹോദരങ്ങളെ പോലെ ഒരുമിച്ചിരിക്കാമെന്ന് യാക്കോബായ സഭാ അധ്യക്ഷൻ; 'ഓർത്തഡോക്സ് സഭയുമായി ചർച്ചയ്ക്ക് തയ്യാർ'

ഓർത്തഡോക്സ് സഭ ചർച്ചയ്ക്ക് വിളിച്ചാൽ വരാൻ താൻ തയ്യാറാണെന്ന് യാക്കോബായ സഭയുടെ പുതിയ അധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക ബാവ

കൂടുതൽ വായിക്കൂ

09:08 PM (IST) Mar 30

ആ റോള്‍ ചെയ്തതിന് പിന്നാലെ അവസരങ്ങള്‍ ഒന്നും വന്നില്ല: തുറന്നു പറഞ്ഞ് അദിതി റാവു ഹൈദരി

സഞ്ജയ് ലീല ബൻസാലിയുടെ ഹീരാമണ്ടി വെബ് സീരിസിലെ വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും പ്രൊഫഷണൽ രംഗത്ത് ഗുണമുണ്ടായില്ലെന്ന് അദിതി റാവു ഹൈദരി. 

കൂടുതൽ വായിക്കൂ

08:06 PM (IST) Mar 30

കയ്യാലയിലേക്ക് നോക്കി കുര നിർത്താതെ വളർത്തുനായ, കോട്ടയത്ത് പിടിയിലായത് 8 അടിമൂർഖനും 31മുട്ടകളും

വീടിന്റെ അടുക്കളയോട് ചേർന്നുള്ള കയ്യാലയിൽ നിന്നാണ് അടയിരിക്കുന്ന മൂർഖൻ പാമ്പിനേയും വിരിയാറായ മുട്ടകളും കണ്ടെത്തിയത്. പിടികൂടാൻ ശ്രമിച്ചതോടെ പാമ്പ് പൊത്തിലേക്ക് പിൻവലിയാൻ ആരംഭിച്ചതോടെ കയ്യാല പൊളിച്ചാണ് പാമ്പിനെ പിടികൂടിയത്. 

കൂടുതൽ വായിക്കൂ

07:51 PM (IST) Mar 30

സർദാർ 2: യുവന്‍ പിന്‍മാറി, കാര്‍ത്തി ചിത്രത്തിന് പുതിയ സംഗീത സംവിധായകന്‍ ?

കാർത്തി നായകനാകുന്ന സർദാർ 2 സിനിമയിൽ സംഗീത സംവിധായകൻ മാറിയേക്കും. യുവൻ ശങ്കർ രാജ പിന്മാറിയെന്നും സാം സി.എസ് സംഗീതം നൽകുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കൂ

07:44 PM (IST) Mar 30

റജുലയുടെ മരണത്തിന് കാരണം അൻവറിൻ്റെ ക്രൂരമർദ്ദനമെന്ന് പൊലീസ്; യുവാവ് അറസ്റ്റിൽ

കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി റെജുലയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തു

കൂടുതൽ വായിക്കൂ

07:25 PM (IST) Mar 30

നാളെ മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ഏപ്രിൽ രണ്ടിന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മൂന്നാം തീയതി പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കൂടുതൽ വായിക്കൂ

07:18 PM (IST) Mar 30

സഹായമെത്തിച്ച് ഇന്ത്യ, ഓപ്പറേഷൻ ബ്രഹ്മയുടെ കീഴിൽ 118 പേരടങ്ങുന്ന ദുരന്ത നിവാരണ സംഘം മ്യാൻമാറിലെത്തി

ഭൂകമ്പം നാശം വിതച്ച മ്യാൻമാറിന് ഇന്ത്യ സഹായം നൽകുന്നു. ഓപ്പറേഷൻ ബ്രഹ്മയുടെ കീഴിൽ ദുരന്ത നിവാരണ സംഘത്തെയും ദുരിതാശ്വാസ സാമഗ്രികളും അയച്ചു, കൂടാതെ കരസേനയുടെ വൈദ്യ സഹായവും ലഭ്യമാക്കും.

കൂടുതൽ വായിക്കൂ

07:16 PM (IST) Mar 30

സിക്കന്ദറിന്‍റെ ആദ്യദിന കളക്ഷൻ എമ്പുരാന്‍റെ ആദ്യദിന കളക്ഷന്‍ മറികടക്കുമോ?: ആദ്യ കണക്കുകള്‍ ഇങ്ങനെ !

സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന്‍റെ ആദ്യ ദിവസത്തെ കളക്ഷൻ വിവരങ്ങൾ പുറത്ത്. ആദ്യദിനം ചിത്രം 17.39 കോടി രൂപ നേടുമെന്ന് സൂചന. ടൈഗർ 3യുടെ ആദ്യ ദിവസത്തെ കളക്ഷൻ മറികടക്കുമോ എന്ന് ഉറ്റുനോക്കുന്നു.

കൂടുതൽ വായിക്കൂ

07:10 PM (IST) Mar 30

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ

സംസ്ഥാനത്ത് റംസാൻ 29 പൂർത്തിയാക്കി വിശ്വാസികൾ നാളെ പെരുന്നാൾ ആഘോഷിക്കും

കൂടുതൽ വായിക്കൂ

07:10 PM (IST) Mar 30

മുന്നിൽ പോവുകയായിരുന്ന കാറിൽ സ്കൂട്ടറിടിച്ചു; യുവാവ് റോഡിലേക്ക് തെറിച്ചുവീണു, ദാരുണാന്ത്യം

പട്ടാമ്പി കൊപ്പം പപ്പടപ്പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവേഗപ്പുറ സ്വദേശി അനസാണ് മരിച്ചത്‌.

കൂടുതൽ വായിക്കൂ

07:07 PM (IST) Mar 30

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; മരങ്ങൾ കടപുഴകി വാഹനങ്ങൾക്ക് മേലെ വീണു; 6 പേർ കൊല്ലപ്പെട്ടു

മണ്ണിടിച്ചിലിനെ തുടർന്ന് മരങ്ങൾ വാഹനങ്ങൾക്ക് മീതെ കടപുഴകി വീണ് ഹിമാചലിലെ കുളുവിൽ ആറ് മരണം

കൂടുതൽ വായിക്കൂ

07:04 PM (IST) Mar 30

ഇൻസ്റ്റഗ്രാമിൽ ഒരു ഹായ്, അയച്ചത് ഗുണ്ടയുടെ പെൺസുഹൃത്തിന്, പിന്നെ സിനിമാ സ്റ്റൈൽ അതിക്രമം; യുവതിയടക്കം റിമാൻഡിൽ

ആലപ്പുഴയിൽ ഗുണ്ടയുടെ പെൺസുഹൃത്തിന് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാല് പ്രതികൾ റിമാൻഡിൽ.  

കൂടുതൽ വായിക്കൂ

06:50 PM (IST) Mar 30

ഭർത്താവിനൊപ്പം യാത്ര ചെയ്യുമ്പോൾ ലോറി സ്‌കൂട്ടറിൽ തട്ടി; ആശുപത്രി ജീവനക്കാരി മരിച്ചു

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ ലോറി തട്ടി സ്കൂട്ടർ മറിഞ്ഞ് യുവതി മരിച്ചു

കൂടുതൽ വായിക്കൂ

06:44 PM (IST) Mar 30

'പൃഥ്വിരാജിനെ ബലിയാടാക്കാന്‍ ശ്രമം, ഇത് ഒരു അമ്മയുടെ വേദനയാണ്': തുറന്നടിച്ച് മല്ലിക സുകുമാരന്‍

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെ ചിലർ ബലിയാടാക്കാൻ ശ്രമിക്കുന്നു എന്ന് മല്ലിക സുകുമാരൻ ആരോപിച്ചു. മോഹൻലാലിനും നിർമ്മാതാക്കൾക്കും ഇതിൽ പങ്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കൂടുതൽ വായിക്കൂ

06:28 PM (IST) Mar 30

എമ്പുരാനെതിരെ വീണ്ടും ആർ എസ് എസ് മുഖപത്രത്തിൽ ലേഖനം, പ്രിഥ്വിരാജിന് രൂക്ഷവിമർശനം

ചിത്രം ഭീകരവാദത്തെ വെള്ളപൂശൂന്നുവെന്നാണ് ആരോപണം. മോഹൻലാലിനും, പ്രിഥ്വിരാജിനും എതിരെ വീണ്ടും രൂക്ഷ വിമർശനമാണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ നടത്തിയിട്ടുള്ളത്

കൂടുതൽ വായിക്കൂ

06:21 PM (IST) Mar 30

രാത്രിയിൽ കാട്ടാന കൂട്ടമിറങ്ങി, രണ്ട് വീടുകൾ തകര്‍ത്തു, വാതിലും ജനലും വീട്ടുസാധനങ്ങളുമടക്കം നശിപ്പിച്ചു

കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് മാമലക്കണ്ടത്ത് കാട്ടാന ആക്രമണത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. മാമലക്കണ്ടം മാവിന്‍ചുവട് ഭാഗത്ത് താമസിക്കുന്ന ഡാനിഷ് ജോസഫ്, റോസ്ലി എന്നിവരുടെ വീടുകളാണ് ഇന്ന് പുലര്‍ച്ചെ കാട്ടാനക്കൂട്ടം തകര്‍ത്തത്

കൂടുതൽ വായിക്കൂ

06:13 PM (IST) Mar 30

അജിത്തിന്‍റെ 'ഗുഡ് ബാഡ് അഗ്ലി'യിലെ 'ഗോഡ് ബ്ലെസ് യു' ഗാനം ട്രെൻഡിംഗ്: അജിത്തിന്‍റെ ശബ്ദമായി അനിരുദ്ധ്

അജിത്ത് കുമാറിനെ നായകനാക്കി അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി'യിലെ പുതിയ ഗാനം റിലീസായി. 

കൂടുതൽ വായിക്കൂ

06:12 PM (IST) Mar 30

ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം കഴിഞ്ഞ് മുങ്ങി; തെളിവായി ആകെ ലഭിച്ചത് ഫിംഗര്‍പ്രിന്റ്, മോഷ്ടാവ് പിടിയിൽ

തൃശ്ശൂർ കേച്ചേരിയിലെ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിരലടയാളമാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.

കൂടുതൽ വായിക്കൂ

05:57 PM (IST) Mar 30

യാക്കോബായ സഭാ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാബാവ ചുമതലയേറ്റു

യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാബാവ പുത്തൻകുരിശിൽ ചുമതലയേറ്റു

കൂടുതൽ വായിക്കൂ

05:57 PM (IST) Mar 30

വാഗ്ദാനം ചെയ്തപോലെ ആ റോള്‍ വന്നില്ല, ആ ചിത്രം ചെയ്തതില്‍ പശ്ചാത്താപം: ഭാനുപ്രിയയുടെ വെളിപ്പെടുത്തല്‍

പ്രമുഖ നടി ഭാനുപ്രിയയെ 2021-ൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമയായ നാട്യം കബളിപ്പിച്ചു എന്ന് വെളിപ്പെടുത്തൽ. 

കൂടുതൽ വായിക്കൂ

05:55 PM (IST) Mar 30

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; മണ്ണുത്തിയിൽ യൂട്യൂബർ പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം കാർ വട്ടംവെച്ച് തടഞ്ഞു, കേസ്

പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ നടന്ന ഇഫ്താറിൽ പങ്കെടുത്ത് ശേഷം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകാവെയാണ് സംഭവം.

കൂടുതൽ വായിക്കൂ

05:29 PM (IST) Mar 30

ഓപ്പറേഷന്‍ ഡിഹണ്ട്: 146 പേര്‍ കൂടി അറസ്റ്റിൽ; തീരാത്ത വേട്ട, എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി 146 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരെന്ന് സംശയിക്കുന്ന 3191 പേരെ പരിശോധിച്ചു, 140 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കൂടുതൽ വായിക്കൂ

05:24 PM (IST) Mar 30

നീര്‍ച്ചാലിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണ സംഭവിച്ചത് കെണിയിൽ നിന്നും ഷോക്കേറ്റെന്ന് സംശയം

തൃശൂര്‍ കണ്ണാറയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേര്‍ന്നുള്ള നീര്‍ച്ചാലിലാണ് വീണ്ടശ്ശേരി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പന്നിക്കുവെച്ച കെണിയിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചതെന്നാണ് നിഗമനം.

കൂടുതൽ വായിക്കൂ

05:11 PM (IST) Mar 30

പൂരം എങ്ങനെ നടത്തും? സുരേഷ് ഗോപിയുടെ മറുപടി ഗംഭീരമായി ജനം നടത്തുമെന്ന്, എങ്ങനെയെന്ന് പറയണമെന്ന് കോൺഗ്രസ്


തൃശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി ജനങ്ങൾ നടത്തുമെന്ന് പറഞ്ഞൊഴിയാതെ എങ്ങനെയാണ് വെട്ടിക്കട്ടിന് അനുമതി ലഭിക്കുക എന്ന് സുരേഷ് ഗോപി
കൂടുതൽ വായിക്കൂ

05:06 PM (IST) Mar 30

സമരം റിപ്പോർട്ട് ചെയ്യാൻ ഹൈദരാബാദ് സർവകലാശാലയിലെത്തിയ മാധ്യമപ്രവർത്തകനെ തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തു

ഹൈദരാബാദ് സർവകലാശാലയിലെ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ സൗത്ത് ഫസ്റ്റ് എന്ന വെബ് പോർട്ടലിന്‍റെ റിപ്പോർട്ടർ സുമിത് ഷായെ തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തു

കൂടുതൽ വായിക്കൂ

05:02 PM (IST) Mar 30

കഴക്കൂട്ടത്ത് എക്സൈസും പൊലീസും ഒരുമിച്ചിറങ്ങി, കിട്ടിയത് ചാക്കുകണക്കിന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ, അറസ്റ്റ്

ചെമ്പഴന്തി ആനന്ദേശ്വരത്തു നിന്നും 1200 ൽ അധികം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെയും എക്സൈസ് പിടികൂടിയിട്ടുണ്ട്.

കൂടുതൽ വായിക്കൂ

04:53 PM (IST) Mar 30

കാട്ടിനുള്ളിൽ ലോറി, സംശയം തോന്നിയ വനംവകുപ്പ് സ്ഥലത്തെത്തി, ചത്ത ആടുകളെ കാട്ടിലെറിഞ്ഞ സംഘം പിടിയിൽ

രാജസ്ഥാനിൽ നിന്നുള്ള ആട് വിൽപ്പനക്കാരായ നാലുപേരെയാണ് വനംവകുപ്പ് പിടികൂടിയത്. വനത്തിൽ ചത്ത ആടുകളെ ഉപേക്ഷിക്കാനായി ലോറി കാട്ടിനുള്ളിൽ നിര്‍ത്തിയിടുകയായിരുന്നു.

കൂടുതൽ വായിക്കൂ

04:43 PM (IST) Mar 30

നിർത്തിയിട്ട വാഹനത്തിൽ നിന്ന് രൂക്ഷ ഗന്ധം, പരിശോധനയിൽ കണ്ടെത്തിയത് കിലോ കണക്കിന് പഴകിയ ഇറച്ചി

നിർത്തിയിട്ട വാഹനത്തിൽ നിന്ന് ദുർഗന്ധം വന്നതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് കവറുകളിലാക്കി വച്ചിരിക്കുന്ന പഴകിയ ഇറച്ചി കണ്ടെത്തിയത്

കൂടുതൽ വായിക്കൂ

04:35 PM (IST) Mar 30

കേരളത്തിൽ 12 ജില്ലകളിൽ ജാഗ്രതാ നിര്‍ദേശം, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു, സാധാരണയേക്കാൾ 3 ഡിഗ്രി വരെ ചൂട് കൂടും

 ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

കൂടുതൽ വായിക്കൂ

04:33 PM (IST) Mar 30

'അയ്യോ... എന്റെ കുഞ്ഞുങ്ങള്'; വണ്ടൂർ അപകടം സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കുഞ്ഞുങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം വണ്ടൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീടിന്റെ മതിൽ തകർത്തു. ​വീടിന്റെ ​ഗേറ്റിന് സമീപത്ത് നിന്നിരുന്ന കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതാണ്. 

കൂടുതൽ വായിക്കൂ

04:31 PM (IST) Mar 30

സ്വിഫ്റ്റ് കാറിൽ കടലുണ്ടിയിലെത്തിയ യുവാക്കളെ പൊക്കി; പെരുന്നാൾ ആഘോഷത്തിന് എത്തിച്ച 335ഗ്രാം എംഡിഎംഎ പിടികൂടി

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി എക്സൈസ് സംഘം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇവർ വലയിലായത്.

കൂടുതൽ വായിക്കൂ

04:28 PM (IST) Mar 30

ചിരഞ്ജീവിയുടെ വിശ്വംഭര റിലീസ് വൈകാൻ കാരണം? ഒടിടി വിലപേശൽ പ്രതിസന്ധിയിൽ!

ചിരഞ്ജീവി ചിത്രം വിശ്വംഭരയുടെ റിലീസ് വീണ്ടും വൈകുന്നു. ഒടിടി അവകാശങ്ങൾ വിറ്റുപോകാത്തതാണ് പ്രധാന കാരണം. പ്രമുഖ പ്ലാറ്റ്‌ഫോമുകൾ ഉയർന്ന വിലയ്ക്ക് വാങ്ങാൻ താൽപ്പര്യപ്പെടുന്നില്ല.

കൂടുതൽ വായിക്കൂ

More Trending News