അമേരിക്കയില്‍ കൊവിഡ് ബാധിച്ച് പൊന്‍കുന്നം സ്വദേശി മരിച്ചു

Published : Apr 09, 2020, 08:15 PM ISTUpdated : Apr 09, 2020, 08:54 PM IST
അമേരിക്കയില്‍ കൊവിഡ് ബാധിച്ച് പൊന്‍കുന്നം സ്വദേശി മരിച്ചു

Synopsis

കഴിഞ്ഞ അമ്പതുവര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസമാണ് മരിച്ച മാത്യു ജോസഫ്. 

പൊന്‍കുന്നം: അമേരിക്കയില്‍ പൊന്‍കുന്നം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനും റോക്‌ലാന്‍ഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായ പടന്നമാക്കല്‍ മാത്യു ജോസഫ് (78) ആണ് മരിച്ചത്. സംസ്‌കാരം ന്യൂയോര്‍ക്കില്‍ നടത്തും. കഴിഞ്ഞ അമ്പതുവര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസമാണ് മാത്യു ജോസഫ്. ഈരാറ്റുപേട്ട കൂട്ടക്കല്ല് വെട്ടത്ത് റോസക്കുട്ടിയാണ് ഭാര്യ. 

അതേസമയം രാജ്യത്ത് കൊവിഡ് മരണം 169 കടന്നു.  24 മണിക്കൂറിനകം 20 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‍തത്.
കൊവിഡ് ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 1956 ആയിരുന്നു കഴിഞ്ഞ വ്യാഴാഴ്ച  രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം. ഏഴ് ദിവസം കൊണ്ടാണ് അത് 6000 ത്തിലേക്ക് എത്തിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം 15000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. 

PREV
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം