ജപ്പാൻ മാത്രമല്ല, മറ്റൊരു രാജ്യത്തിന്‍റെയും ചുമതല, ഒരേസമയം രണ്ട് രാജ്യങ്ങളുടെ അംബാസഡറായി മലയാളി ഐഎഫ്എസ് ഉദ്യോ​ഗസ്ഥ; ആരാണ് ന​ഗ്മ മുഹമ്മദ് മല്ലിക്

Published : Feb 02, 2026, 08:07 PM IST
Nagma Mohamed Mallick

Synopsis

ജപ്പാനിലെ ഇന്ത്യൻ അംബാസഡറായ മലയാളി ഐഎഫ്എസ് ഉദ്യോഗസ്ഥ നഗ്മ മുഹമ്മദ് മല്ലിക്കിന് മാർഷൽ ദ്വീപുകളുടെയും ചുമതല നൽകി. ഇതോടെ ഒരേസമയം രണ്ട് രാജ്യങ്ങളുടെ അംബാസഡറാകുന്ന നഗ്മ, 1991 ബാച്ച് ഉദ്യോഗസ്ഥയും കാസർഗോഡ് സ്വദേശിയുമാണ്.

ദില്ലി: ജപ്പാനിലെ ഇന്ത്യൻ അംബാസഡറായ നഗ്മ മുഹമ്മദ് മല്ലിക്കിനെ റിപ്പബ്ലിക് ഓഫ് മാർഷൽ ഐലൻഡിലെ ഇന്ത്യൻ അംബാസഡറായി അംഗീകാരം നൽകിയതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. നഗ്മ മുഹമ്മദ് മല്ലിക് ഉടൻ തന്നെ നിയമനം ഏറ്റെടുക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രമാണ് മാർഷൽ ദ്വീപുകൾ. ഹവായിക്കും ഓസ്ട്രേലിയയ്ക്കും ഇടയിൽ ഏകദേശം പകുതിയോളം മൈക്രോനേഷ്യ മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1991 ബാച്ച് ഇന്ത്യൻ വിദേശകാര്യ സർവീസ് ഉദ്യോ​ഗസ്ഥയാണ് ന​ഗ്മ. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവുംനേടി. ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, ഉറുദു, മലയാളം എന്നീ ഭാഷകൾ സംസാരിക്കും. പാരീസിൽ നിന്നാണ് നഗ്മ മുഹമ്മദ് മല്ലിക് തന്റെ നയതന്ത്ര ജീവിതം ആരംഭിച്ചത്. അവിടെ ഇന്ത്യൻ എംബസിയിലും യുനെസ്കോയിലേക്കുള്ള ഇന്ത്യൻ മിഷനിലും സേവനമനുഷ്ഠിച്ചു.

വിദേശകാര്യ മന്ത്രാലയത്തിന്റെ വെസ്റ്റ് യൂറോപ്പ് ഡിവിഷനിൽ ഡെസ്ക് ഓഫീസറായും തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ (പിഎംഒ) പ്രധാനമന്ത്രി ഐ കെ ഗുജ്‌റാലിന്റെ പേഴ്‌സണൽ സ്റ്റാഫായും നഗ്മ മുഹമ്മദ് മല്ലിക് ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു. ആദ്യത്തെ വനിതാ ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോട്ടോക്കോൾ (സെറിമോണിയൽ) ആയും സേവനമനുഷ്ഠിച്ചു. നേപ്പാളിലെയും ശ്രീലങ്കയിലെയും ഇന്ത്യയുടെ നയതന്ത്ര ദൗത്യങ്ങളിൽ ഫസ്റ്റ് സെക്രട്ടറിയും കൗൺസിലറുമായി സേവനമനുഷ്ഠിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവായും പ്രവർത്തിച്ചു. റഷ്യയുമായും സിഐഎസ് രാജ്യങ്ങളുമായും ഇന്ത്യയുടെ ഉഭയകക്ഷി ബന്ധങ്ങൾക്ക് മേൽനോട്ടം വഹിച്ച യുറേഷ്യ ഡിവിഷനിലെ ഡയറക്ടറായിരുന്നു ർ. 2010 ജൂലൈ മുതൽ 2012 സെപ്റ്റംബർ വരെ, തായ്‌ലൻഡിലെ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായി അവർ സേവനമനുഷ്ഠിച്ചു.

കാസർഗോഡ് സ്വദേശികളായ മാതാപിതാക്കൾക്ക് ദില്ലിയിൽ ജനിച്ച ന​ഗ്മ മാലിക്, സെന്റ് സ്റ്റീഫൻസ് കോളേജിലും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിലുമായി പഠിച്ചു. 2019 ഫെബ്രുവരി മുതൽ 2020 ജനുവരി വരെ മന്ത്രാലയത്തിന്റെ നയ ആസൂത്രണ വിഭാഗത്തിന്റെ തലവനായും തുടർന്ന് 2021 ഓഗസ്റ്റ് വരെ അഡീഷണൽ സെക്രട്ടറിയായും (ആഫ്രിക്ക) കിഴക്കൻ, ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ ഡിവിഷൻ തലവനായും സേവനമമുഷ്ടിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുദ്ധഭീതി ഒഴിയുന്നു, പശ്ചിമേഷ്യയിൽ നിന്നൊരു ശുഭവാർത്ത; അമേരിക്ക - ഇറാൻ ആണവ ചർച്ച പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്
അഹമ്മദാബാദിലെ സമാന പ്രശ്നം, ലണ്ടൻ-ബെം​ഗളൂരു എയർ ഇന്ത്യ ഡ്രീം ലൈനർ വിമാനം പറക്കാനിരിക്കെ തകരാര്‍, സര്‍വീസ് നിര്‍ത്തി