പ്രാർഥനക്ക് മാത്രം ഇടവേളയെടുത്തു, 15 മണിക്കൂർ തുടർച്ചയായി വാർത്താസമ്മേളനം നടത്തി മാലദ്വീപ് പ്രസിഡന്‍റ്

Published : May 04, 2025, 03:58 PM ISTUpdated : May 04, 2025, 04:00 PM IST
പ്രാർഥനക്ക് മാത്രം ഇടവേളയെടുത്തു, 15 മണിക്കൂർ തുടർച്ചയായി വാർത്താസമ്മേളനം നടത്തി മാലദ്വീപ് പ്രസിഡന്‍റ്

Synopsis

15 മണിക്കൂര്‍ നീണ്ട വാര്‍ത്താസമ്മേളനം വിളിച്ച് മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു. ഇത് ലോക റെക്കോര്‍ഡാണെന്നാണ് അദ്ദേഹത്തിന്‍റെ ഓഫിസിന്‍റെ വാദം. 

മാലി: 15 മണിക്കൂർ പത്രസമ്മേളനം നടത്തി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. യുക്രൈൻ നേതാവ് വോളോഡിമർ സെലെൻസ്‌കിയുടെ റെക്കോർഡാണ് മുയിസു തകർത്തതെന്ന് അദ്ദേഹ​ത്തിന്റെ ഓഫിസ് അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന്  വാർത്താസമ്മേളനം ആരംഭിച്ച മുയിസു, 15 മണിക്കൂർ വാർത്താസമ്മേളനം തുടർന്നു. അർധരാത്രിയിലാണ് വാർത്താസമ്മേളനം അറിയിച്ചത്. ഇതിനിടെ പ്രാർത്ഥനകൾക്കായി ചെറിയ ഇടവേളകൾ മാത്രമാണെടുത്തത്. വാർത്താസമ്മേളനത്തിലെ ഇടവേള ഒഴിവാക്കിയാൽ 14 മണിക്കൂറും 54 മിനിറ്റും നീണ്ടുവെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. 2019 ഒക്ടോബറിൽ, സെലെൻസ്‌കിയുടെ 14 മണിക്കൂർ നീണ്ട പത്രസമ്മേളനമായിരുന്നു ഇതുവരെ ഏറ്റവും ദൈർഘ്യമേറിയ വാർത്താസമ്മേളനം.

ബെലാറഷ്യൻ നേതാവ് അലക്സാണ്ടർ ലുകാഷെങ്കോയുടെ ഏഴ് മണിക്കൂറിലധികം വാർത്താ സമ്മേളനം നടത്തിയിരുന്നു.  2023ലാണ് മുയിസു അധികാരത്തിലെത്തിയത്. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർഎസ്‌എഫ്) പ്രസിദ്ധീകരിച്ച 2025 ലെ വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സ് പ്രകാരം മാധ്യമ സ്വാതന്ത്ര്യത്തിൽ 104-ാം സ്ഥാനത്തെത്തിയിരുന്നു. ശനിയാഴ്ചത്തെ സെഷനിൽ അദ്ദേഹം നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകിയതായി പ്രസ്താവനയിൽ പറയുന്നു. 25ഓളം റിപ്പോർട്ടർമാർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. മാധ്യമപ്രവർത്തകർക്ക് പ്രധാനമന്ത്രി ഭക്ഷണവും വിളമ്പി.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് ദശാബ്ദത്തെ 'രാഷ്ട്രീയവനവാസം' അവസാനിപ്പിച്ച് താരിഖ് റഹ്മാൻ എത്തി, ഭാര്യക്കും മകൾക്കുമൊപ്പം പ്രിയപ്പെട്ട പൂച്ചയും! മാറുമോ ബം​ഗ്ലാദേശ്
30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു