ആബെയുടെ കൊലപാതകത്തിന് പിന്നാലെ സിങ്കപ്പൂർ പ്രധാനമന്ത്രിക്ക് ഭീഷണി, 45കാരൻ അറസ്റ്റിൽ

Published : Jul 09, 2022, 03:27 PM ISTUpdated : Jul 09, 2022, 03:34 PM IST
ആബെയുടെ കൊലപാതകത്തിന് പിന്നാലെ സിങ്കപ്പൂർ പ്രധാനമന്ത്രിക്ക് ഭീഷണി, 45കാരൻ അറസ്റ്റിൽ

Synopsis

അന്വേഷണത്തിനൊടുവിൽ ഫേസ്‌ബുക്ക് ഉപഭോക്താവിന്റെ ഐഡന്റിറ്റി സ്ഥിരീകരിച്ച പൊലീസ് ശനിയാഴ്ചയോടെ ഇയാളെ അറസ്റ്റ് ചെയ്തു.

സിംഗപ്പൂർ : സിം​ഗപ്പൂരിൽ പ്രധാനമന്ത്രി ലീ സിയാൻ ലൂങിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് 45 കാരൻ അറസ്റ്റിൽ.
മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിൽ വെബ് പോർട്ടലായ ചാനൽ ന്യൂസ് ഏഷ്യയുടെ ഫേസ്ബുക്ക് പേജിലെ കമന്റ് വിഭാഗത്തിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. പ്രധാനമന്ത്രി ലീക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന ഭീഷണി സംബന്ധിച്ച് വെള്ളിയാഴ്ചയാണ് പൊലീസിന് റിപ്പോ‍ട്ട് ലഭിച്ചത്. 

അന്വേഷണത്തിനൊടുവിൽ ഫേസ്‌ബുക്ക് ഉപഭോക്താവിന്റെ ഐഡന്റിറ്റി സ്ഥിരീകരിച്ച പൊലീസ് ശനിയാഴ്ചയോടെ ഇയാളെ അറസ്റ്റ് ചെയ്തു. ഒരു ലാപ്‌ടോപ്പ്, ഒരു ടാബ്‌ലെറ്റ്, നാല് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. ചാനൽ ന്യൂസ് ഏഷ്യ റിപ്പോർട്ട് പ്രകാരം പൊലീസ് അന്വേഷണം തുടരുകയാണ്. 

വിവേചനരഹിതമായ ആക്രമണം എന്നാണ് പ്രധാനമന്ത്രി ലീ വെള്ളിയാഴ്ച ആബെയുടെ കൊലപാതകത്തോട് പ്രതികരിച്ചത്. പടിഞ്ഞാറൻ ജപ്പാനിലെ ഒരു തെരുവിൽ വെള്ളിയാഴ്ചയാണ് 67 കാരനായ ആബെയെ ഒരു തോക്കുധാരി കൊലപ്പെടുത്തിയത്, പ്രചാരണ പ്രസംഗം നടത്തുന്നതിനിടെ പിന്നിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു.

ആബെയുടെ മരണത്തിൽ ഇന്ന് രാജ്യത്ത് ദു:ഖാചരണം: ചെങ്കോട്ടയിൽ ദേശീയ പതാക താഴ്ത്തി കെട്ടി

ദില്ലി: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ മരണത്തില്‍ രാജ്യത്ത് ഇന്ന് ദുഖാചരണം. രാഷ്ട്രപതി ഭവനിലും പാര്‍ലമെന്‍റിലും ചെങ്കോട്ടയിലും ദേശീയ പതാക പകുതി താഴ്ത്തികെട്ടി. ഷിന്‍സോ ആബേയുടെ മരണത്തില്‍ ഒരു ദിവസത്തെ ദുഖാചരണമാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.  ഇന്ന് ഔദ്യോഗികമായ ആഘോഷപരിപാടികളും ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഉണ്ടായിരിക്കില്ല. ഷിന്‍സോ ആബേയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കള്‍ ഇന്നലെ അനുശോചിച്ചിരുന്നു. 

Read Also : ജപ്പാന്‍റെ ദുഃഖത്തിനൊപ്പം പങ്കുചേർന്ന് ഇന്ത്യ; ഷിൻസോ ആബെയുടെ മരണത്തില്‍ രാജ്യത്ത് ഇന്ന് ദുഃഖാചരണം

PREV
Read more Articles on
click me!

Recommended Stories

ഇതുവരെ മരണം 20, സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചു; വൻ ദുരന്തത്തിൽ പകച്ച് ഇന്തോനേഷ്യ
ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം, ഇത്തവണ അരി ഇറക്കുമതിക്ക്, കാനഡയ്ക്കും ഭീഷണി