
കറാച്ചി: മൂന്നാം വിവാഹത്തിനെത്തിയ യുവാവിനെ ആദ്യ ഭാര്യയും വീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. പാകിസ്ഥാനിലെ കറാച്ചിയില്‍ നോര്‍ത്ത് നസീമാബാദിനലാണ് സംഭംവം. ആദ്യഭാര്യയുമായുള്ള ബന്ധം അവസാനിച്ചതാണെന്നും ഭാര്യയ്ക്ക് നിയമപരമായി നോട്ടീസ് അയച്ചതാണെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ താനറിയാതെ രഹസ്യമായാണ് ഇയാള്‍ 2018ല്‍ രണ്ടാം വിവാഹം കഴിച്ചതെന്നും ഇപ്പോള്‍ ഇതേ രീതിയില്‍ വീണ്ടും വിവാഹം നടത്താന്‍ നോക്കുകയാണെന്നും ആദ്യഭാര്യ ആരോപിച്ചു.
വിവാഹ സ്ഥലത്ത് അതിക്രമിച്ച് കയറിയതിന് ആദ്യഭാര്യയുടെ വീട്ടുകാര്‍ക്കെതിരെ യുവാവ് കേസു കൊടുത്തതായി ജിയോ ടിവിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സിവില്‍ കോടതിയെ സമീപിക്കാന്‍ ഇരുവരോടും നിര്‍ദ്ദേശിച്ചെന്നും യുവാവിനെ കസ്റ്റഡിയില്‍ വെക്കാന്‍ കഴിയില്ലെന്നും പൊലീസ് പറഞ്ഞു. മര്‍ദ്ദനത്തില്‍ യുവാവിന് പരിക്കേറ്റതിനാല്‍ ചികിത്സയ്ക്കായി ഇയാളെ അബ്ബാസി ഷഹീദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Read More: മകൾ താഴ്ന്ന ജാതിയിൽപെട്ട യുവാവിനെ വിവാഹം ചെയ്തു; മനംനൊന്ത് അച്ഛനും അമ്മയും സഹോദരനും ആത്മഹത്യ ചെയ്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam