
ബെയ്ജിംഗ്: ആശങ്കകളും പേടിയുമില്ലാതെ ആദ്യമായി വിമാനയാത്ര നടത്തിയവര്‍ ചുരുക്കമായിരിക്കും. തടസങ്ങള്‍ ഒന്നുമില്ലാതെ യാത്ര മുന്നോട്ട് പോകാന്‍ പ്രാര്‍ത്ഥിക്കുന്നവരുണ്ടാകും. എന്നാല്‍ സുരക്ഷിത യാത്രയ്ക്കായി ചൈനയിലെ ഒരു വിരുതന്‍ ഒരു പടി കൂടി കടന്ന് ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്തു.
അപകടം കൂടാതെ യാത്ര മുഴുമിപ്പിക്കാനായി വിമാനത്തിന്‍റെ എഞ്ചിനില്‍ നാണയം കാണിക്കയായി ഇടുകയായിരുന്നു യുവാവ്. ചൈനയിലെ ലക്കി എയര്‍ വിമാനത്തിലാണ് സംഭവം. നിന്‍ഗ്ബോയില്‍ നിന്നും അന്‍ഗ്വിംഗിലേക്ക് പോകേണ്ടിയിരുന്ന ലീ എന്ന യുവാവാണ് വിമാനത്തിന്‍റെ എഞ്ചിനില്‍ കാണിക്കയായി നാണയം ഇട്ടത്.
ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് നാണയം കണ്ടെത്തിയത്. ലീ കുറ്റം സമ്മതിക്കുകയും ചെയ്തു. നാണയം കണ്ടെത്തിയതോടെ വിമാനം ക്യാന്‍സല്‍ ചെയ്തു. 162 യാത്രക്കാരുടെ യാത്രയാണ് യുവാവിന്‍റെ കാണിക്കയിടലിലൂടെ മുടങ്ങിയത്. ഇതിന് പിന്നാലെ ലൂയിയുടെ പക്കല്‍ നിന്നും 1,470,000 രൂപ നഷ്ടപരിഹാരം ഈടക്കാനും ലക്കി എയര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam