
ന്യൂയോര്‍ക്ക്: പോപ്പ് സംഗീത രംഗത്തെ ഇതിഹാസം മൈക്കിള്‍ ജാക്സനെതിരെ വന്‍ വെളിപ്പെടുത്തല്‍. അന്തരിച്ച താരം ബാലന്മാരെ ലൈംഗികമായി പീഡിപ്പിക്കുന്ന ഒരാളായിരുന്നു എന്നതാണ് വെളിപ്പെടുത്തല്‍. വേഡ് റോബ്‌സണ്‍ എന്ന 36 കാരനും ജെയിംസ് സേഫ്ചക്ക് എന്ന 40 കാരനുമാണ് ആരോപണവുമായി രംഗത്ത് എത്തിയത്. ഏഴൂ വയസ്സു മുതല്‍ ആക്രമണം പതിവായിരുന്നെന്നും 14 വയസ്സുള്ളപ്പോള്‍ ഒരിക്കല്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും റോബ്‌സണ്‍ പറയുമ്പോള്‍ 10 മുതല്‍ 14 വയസ്സ് വരെ ലൈംഗിക പീഡനത്തിന് ജാക്‌സണ്‍ ഇരയാക്കിയെന്നാണ് സേഫ്‌ചെക്ക് അമേരിക്കന്‍ ടെലിവിഷനില്‍ വെളിപ്പെടുത്തിയത്.
എന്നാല്‍ സംഭവത്തിന് എതിരെ എംജെയുടെ കുടുംബം രംഗത്ത് എത്തിയിട്ടുണ്ട്. ആരോപണം ഉന്നയിച്ചവര്‍ തെളിവുമായി വരട്ടെ എന്നാണ് ഇവര്‍ പറയുന്നത്. ആരോപണം ഉന്നയിച്ചവരുടെ അവകാശവാദങ്ങള്‍ ജാക്‌സന്‍റെ സഹോദരങ്ങളായ ടിറ്റോയും മര്‍ലണും ജാക്കിയും തള്ളിയിട്ടുണ്ട്. ജാക്കിയുടെ പെരുമാറ്റം ഒരു ദുരുദ്ദേശം നിറഞ്ഞതായിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. മനപ്പൂര്‍വ്വം അവഗേളനം നടത്താനാണ് ചിലര്‍ ശ്രമിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്.
ആരോപണങ്ങള്‍ ആദ്യം പുറത്തുവന്ന ലീവിംഗ് നെവര്‍ലാന്റ് എന്ന ഡോക്യുമെന്‍ററിയില്‍ വേഡ് റോബ്‌സണ്‍ വെളിപ്പെടുത്തുന്നത് ഇങ്ങനെ, '' ഞാന്‍ അദ്ദേഹത്തിന്റെ അരികില്‍ ഉള്ളപ്പോഴെല്ലാം രാത്രി അവിടെ കഴിയാന്‍ നിര്‍ബ്ബന്ധിതമാകും. അപ്പോഴെല്ലാം അദ്ദേഹം പീഡിപ്പിക്കുമായിരുന്നു.'' റോബിന്‍സണ്‍ പറഞ്ഞു. ശരീരം മുഴുവന്‍ തഴുകും, ശരീരത്തിലെ എല്ലായിടത്തും സ്പര്‍ശിക്കും. ജാക്‌സന്‍ കാട്ടുന്ന ലൈംഗിക ചേഷ്ടകള്‍ക്ക് സാക്ഷിയാക്കും. പിന്നീട് 14 വയസ്സുള്ളപ്പോള്‍ ഒരിക്കല്‍ ബലാത്സംഗത്തിന് ശ്രമിച്ചു. അതായിരുന്നു ലൈംഗിക ചോദനയോടെ തന്നോട് ജാക്‌സന്റെ അവസാന പ്രവര്‍ത്തി''.
അന്ന് എന്തുകൊണ്ട് പരാതി പറഞ്ഞില്ലെന്നതിന് റോബ്സണ്‍ പറയുന്നത് ഇങ്ങനെ,ലോകപ്രശസ്തനായ അദ്ദേഹവുമായുള്ള സൗഹൃദത്താല്‍ അദ്ദേഹം തനിക്ക് ദൈവത്തെ പോലെ ആയിരുന്നെന്നും ആരാലും അദ്ദേഹവുമായുള്ള ബന്ധം വേര്‍പെടുത്താന്‍ കഴിയുമായിരുന്നില്ലെന്നാണ്. ഒപ്പം തങ്ങള്‍ പരസ്പരം ഇഷ്ടത്തില്‍ ഉള്ളവരാണെന്നും ഈ രീതിയിലാണ് ഇഷ്ടം പ്രകടിപ്പിക്കേണ്ടതെന്നും വിശ്വസിപ്പിച്ചാണ് ലൈംഗിക പ്രവര്‍ത്തികള്‍ ചെയ്തിരുന്നത്. തന്റെ ഏറ്റവും നല്ല സുഹൃത്തായ ജാക്‌സണ് ഇത്തരത്തിലുള്ള ബന്ധം താനുമായി മാത്രമാണെന്നും പറഞ്ഞു. ആരെങ്കിലും കണ്ടാല്‍ തങ്ങള്‍ക്ക് ജയിലില്‍ പോകേണ്ടി വരുമെന്നും ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നും ജാക്‌സണ്‍ പറഞ്ഞു വിശ്വസിപ്പിച്ചുവെന്നും റോബ്സണ്‍ പറയുന്നു.
അതേസമയം ലീവിംഗ് നെവര്‍ലാന്റിന്‍റെ അനുഭവം ഇങ്ങനെ, ജാക്‌സന്റെ ഇഷ്ടക്കാരന്‍ എന്ന നിലയില്‍ തെരഞ്ഞെടുക്കപ്പെട്ടയാളാണ് താനെന്നും അതുകൊണ്ട് മറ്റുള്ള ആണ്‍കുട്ടികളെക്കാള്‍ വ്യത്യസ്തനാണെന്നും വിശ്വസിച്ചു. തന്നെ ലൈംഗിക പ്രവര്‍ത്തി എങ്ങിനെ ചെയ്യണമെന്ന് പഠിപ്പിച്ചത് തന്നെ ജാക്‌സണാണെന്നാണ് സേഫ് ചെക്ക് പറഞ്ഞത്.
പത്താം വയസ്സിലായിരുന്നു ഇത്. 'ഫ്രഞ്ച് കിസ്' അറിയാമോ എന്ന് ചോദിച്ച ജാക്‌സണ്‍ പഠിപ്പിക്കാമെന്ന് പറഞ്ഞു. അതിന് ശേഷം ഓരോരോന്നായി ലൈംഗിക പ്രവര്‍ത്തികള്‍ ചെയ്യുകയായിരുന്നു. കുടുംബവുമായി നല്ല ബന്ധം സ്ഥാപിച്ച ജാക്‌സണ്‍ മാതാപിതാക്കളെ ഓരോന്നു പറഞ്ഞ് വിശ്വസിപ്പിച്ച് എപ്പോഴും തന്നെ തനിച്ച് കിട്ടുന്ന നിലയിലാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam