മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തി; നാലുപേരെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം

By Web TeamFirst Published Oct 16, 2019, 10:47 AM IST
Highlights

പരിശോധന നടത്തിയ റോസ്‌ വില്ലെ പൊലീസ്  മറ്റൊരു മുതിര്‍ന്നയാളുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ ബൗലെവാര്‍ഡ് ജംഗ്ഷനിലുള്ള അപ്പാര്‍ട്മെന്‍റില്‍ നിന്ന് കണ്ടെത്തി.

കാലിഫോര്‍ണിയ: മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലേക്കെത്തിയ ആള്‍ നാലുപേരെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി. വടക്കന്‍ കാലിഫോര്‍ണിയയിലെ പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. ഒരാളുടെ മൃതദേഹം കാറിനുള്ളില്‍ കൊണ്ടുവന്ന ഇയാള്‍ താന്‍ മറ്റ് മൂന്ന് പേരെ കൂടി കൊലപ്പെടുത്തിയെന്നും പൊലീസിനോട് പറ‍ഞ്ഞു.

തിങ്കാളാഴ്ച ഉച്ചക്ക് 12.10 -ഓടെ മൗണ്ട് ഷാസ്ത ഡിപ്പാര്‍ട്മെന്‍റില്‍ എത്തിയ ശങ്കര്‍ ഹാങ്കുഡ് എന്ന 53-കാരനാണ് കൊലപ്പെടുത്തിയതായി സമ്മതിച്ചത്. റോസ്‌ വില്ലെയില്‍ താമസിക്കുന്ന ഹാങ്കുഡ് കാറിനുള്ളില്‍ ഒരു യുവാവിന്‍റെ മൃതദേഹവുമായാണ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഇയാള്‍ പറഞ്ഞതനുസരിച്ച് പരിശോധന നടത്തിയ റോസ്‌ വില്ലെ പൊലീസ്  മറ്റൊരു മുതിര്‍ന്നയാളുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ ബൗലെവാര്‍ഡ് ജംഗ്ഷനിലുള്ള അപ്പാര്‍ട്മെന്‍റില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ കൊലചെയ്തത് എന്തിനാണെന്നുള്ളതിന്‍റെ വിവരങ്ങളൊന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടില്ല.  കസ്റ്റഡിയിലെടുത്ത ഹാങ്കുഡിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.  

click me!