വിമാനത്തില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ചയാള്‍ യാത്രാമധ്യേ വീട്ടുമുറ്റത്ത് മരിച്ചുവീണു

Published : Jul 02, 2019, 04:12 PM IST
വിമാനത്തില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ചയാള്‍ യാത്രാമധ്യേ വീട്ടുമുറ്റത്ത് മരിച്ചുവീണു

Synopsis

വിമാനത്തിന്‍റെ ലാന്‍റിങ് ഗിയര്‍ കംപാര്‍ട്ട്മെന്‍റില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ചയാള്‍ വഴിമധ്യേ മരിച്ചുവീണു. ലണ്ടനിലെ ഹിത്രു വിമാനത്താവളത്തിലാണ് സംഭവം. 

ലണ്ടന്‍: വിമാനത്തിന്‍റെ ലാന്‍റിങ് ഗിയര്‍ കംപാര്‍ട്ട്മെന്‍റില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ചയാള്‍ വഴിമധ്യേ മരിച്ചുവീണു. ലണ്ടനിലെ ഹിത്രു വിമാനത്താവളത്തിലാണ് സംഭവം.  ലാന്‍ഡിങ്ങിനായി വീല്‍ നിവര്‍ത്തിയപ്പോള്‍ ഗിയര്‍ കംപാര്‍ട്ട്മെന്‍റില്‍ മരവിച്ച് മരിച്ച ഒരാളുടെ മൃതദേഹം താഴേക്ക് പതിക്കുകയായിരുന്നു.

ക്രാപ്ഫാമിലെ ഒഫേര്‍ട്ടന്‍ റോഡിലെ വീട്ടുമുറ്റത്തേക്കാണ് കെനിയ എയര്‍വേയ്സ് വിമാനത്തില്‍ നിന്ന് മൃതദേഹം വീണത്. മൃതദേഹം പതിച്ചത് വെയില്‍ കായന്‍ കിടന്ന മറ്റൊരാളുടെ അരികിലായിരുന്നു. ഇയാളാണ് അയല്‍ക്കാരോടും പൊലീസിനോടും വിവരം പറഞ്ഞത്. മഞ്ഞുപോലെ തണുത്തുറഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് ദൃക്സാക്ഷി പറയുന്നു.

ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്ട്മെന്‍റിലെ തണുപ്പ് മൂലം മരവിച്ചാണ് മരണം സംഭവിച്ചതെന്നാണ് വിവരം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ലണ്ടനില്‍ എത്തിയ വിമാനത്തിന്‍റെ ലാന്‍ഡിങ് ഗിയര്‍ പരിശോധിച്ചപ്പോള്‍ കംപാര്‍ട്ട്മെന്‍റില്‍ നിന്ന് വെള്ളവും ഭക്ഷണപദാര്‍ത്ഥങ്ങളും അടങ്ങിയ ബാഗ് കണ്ടെടുത്തു. യുകെയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചതാണ് ഇയാളെന്നാണ് പ്രാഥമിക വിവരം.

PREV
click me!

Recommended Stories

യുദ്ധഭീതിയിൽ യൂറോപ്പ്; സൈനീകരുടെ എണ്ണം കൂട്ടാൻ രാജ്യങ്ങൾ പക്ഷേ, മരിക്കാനില്ലെന്ന് യുവാക്കൾ
ഞെട്ടിക്കുന്ന വീഡിയോ! അടിയന്തിര ലാന്‍ഡിംഗ് നടത്തിയ ചെറുവിമാനം കാറിലിടിച്ചു, അപകടം ഫ്ലോറിഡയിൽ, കാർ യാത്രക്കാരിക്ക് പരിക്ക്