ചികിത്സയ്ക്കിടെ നഴ്സിന്‍റെ മുഖത്ത് തുപ്പി; അമ്പതുകാരന് തടവും പിഴയും വിധിച്ച് ലണ്ടനിലെ കോടതി

By Web TeamFirst Published Apr 11, 2020, 10:53 AM IST
Highlights

കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധന നടത്തണമെന്ന് നഴ്സ് ആവശ്യപ്പെട്ടതാണ് ഇയാളെ പ്രകോപിപ്പിച്ചത്. 

ലണ്ടന്‍: ചികിത്സയ്ക്കിടെ നഴ്സിന്‍റെ മേല്‍ തുപ്പിയ ആള്‍ക്ക് ജയില്‍ ശിക്ഷ. ലണ്ടന്‍ സ്വദേശിയായ അമ്പതുകാരനാണ് ശിക്ഷ വിധിച്ചത്. ലണ്ടനിലെ ആരോ പാര്‍ക്ക് ആശുപത്രിയിലെ നഴ്സിന് മേലാണ് ഡേവിഡ് ന്യൂട്ടണ്‍ എന്നയാള്‍ തുപ്പിയത്. 

ലഹരിമരുന്നിന് അടിമയായ ഇയാളുടെ ഹൃദയമിടിപ്പ് പരിശോധിക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലായിരുന്നു അക്രമം. ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ അനുവദിക്കാതിരുന്ന ഇയാള്‍ നഴ്സിന് നേരെ കസേര വലിച്ചെറിയുകയും ചുമച്ച് തുപ്പുകയുമായിരുന്നു. നഴ്സിനെ സഹായിക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകനേയും ഇയാള്‍ ആക്രമിക്കുകയായിരുന്നു. ഇയാളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥരേയും ഇയാള്‍ ആക്രമിച്ചു. 

ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധന നടത്തണമെന്ന് നഴ്സ് ആവശ്യപ്പെട്ടതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഡേവിഡ് ന്യൂട്ടന്‍റെ നടപടി അപലപനീയമാണെന്ന് കോടതി വ്യക്തമാക്കി. ഒരു മഹാമാരിയെ നേരിടുന്നതിനിടയിലുള്ള ഇത്തരം പ്രവര്‍ത്തികള്‍ ശിക്ഷാര്‍ഹമാണെന്ന് വ്യക്തമാക്കിയ കോടതി ഒരു വര്‍ഷം തടവും മുന്നൂറ് യൂറോ (അരലക്ഷം ഇന്ത്യന്‍ രൂപ) പിഴയും ഇയാള്‍ക്ക് ശിക്ഷ വിധിക്കുകയായിരുന്നു. 

click me!