85 ശതമാനം വോട്ടോടെ വിജയം, ഏകാധിപതിയാവാനോ ആളുകളെ വേദനിപ്പിക്കാനോ ഇല്ല; അഡോള്‍ഫ് ഹിറ്റ്ലര്‍

By Web TeamFirst Published Dec 4, 2020, 3:42 PM IST
Highlights

ഒരിക്കല്‍ ജര്‍മ്മനിയുടെ കോളനിയായിരുന്ന നമീബിയയില്‍ ആളുകള്‍ക്ക് ജര്‍മ്മന്‍ പേര് വരുന്നത് അസാധാരണ സംഭവമല്ല. പക്ഷേ അഡോള്‍ഫ് ഹിറ്റ്ലര്‍ എന്നപേര് അത്ര സാധാരണമല്ല

നമീബിയ: പേര് അഡോള്‍ഫ് ഹിറ്റ്ലര്‍ എന്നാണെങ്കിലും ഒരു ഏകാധിപതിയാവാന്‍ ഈ നേതാവില്ല. നമീബിയയിലെ  നിയമസഭയിലേക്ക്  വന്‍ ഭൂരിപക്ഷത്തിലാണ് അഡോള്‍ഫ് ഹിറ്റ്ലര്‍ ജയിച്ചുകയറിയത്. നമീബിയയിലെ പ്രാദേശിക തെരഞ്ഞെടുപ്പിലാണ് ഈ നേട്ടം. നാസി ആശയങ്ങളുമായി തനിക്കൊരു ബന്ധമില്ലെന്നും അഡോള്‍ഫ് ഹിറ്റ്ലര്‍ പറയുന്നു. 85 ശതമാനം വോട്ട് നേടിയാണ് തെരഞ്ഞെടുപ്പ് വിജയം.

ഒരിക്കല്‍ ജര്‍മ്മനിയുടെ കോളനിയായിരുന്ന നമീബിയയില്‍ ആളുകള്‍ക്ക് ജര്‍മ്മന്‍ പേര് വരുന്നത് അസാധാരണ സംഭവമല്ല. ഭരണപക്ഷ പാര്‍ട്ടിയായ സ്വാപോ പാര്‍ട്ടിയുടെ അംഗമായാണ് അഡോള്‍ഫ് ഹിറ്റ്ലറിന്‍റെ വിജയം. കോളനി കാലത്തെ പിന്നോക്ക സമ്പ്രദായങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അഡോള്‍ഫ് ഹിറ്റ്ലര്‍. തനിക്ക് അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന് പേരിടുമ്പോള്‍ അതിന്‍റെ അര്‍ത്ഥം പോലും അറിയാതെയാവും പിതാവ് തനിക്ക് അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന പേര് ഇട്ടതെന്നാണ് നമീബിയയിലെ ഈ ഹിറ്റ്ലര്‍ കരുതുന്നത്. ഒരു കുട്ടി എന്ന നിലയില്‍ തന്‍റെ പേരിന് ഒരു കുഴപ്പം തോന്നിയിരുന്നുമില്ല.

എന്നാല്‍ വളര്‍ന്നുവന്നതോടെ മനസിലായി ഒരു ഏകാധിപതിയുടെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മ വഹിക്കുന്നതാണ് തന്‍റെ പേരെന്ന്. എന്നാല്‍ ഹിറ്റ്ലറിന്‍റെ ഒരു ആശയത്തോടും തനിക്ക് ലവലേശം പോലും യോജിപ്പില്ല. ഭാര്യയും മറ്റുള്ളവരും അഡോള്‍ഫ് എന്നാണ് വിളിക്കുന്നത്. പേര് മാറ്റാന്‍ അഡോള്‍ഫിനും താല്‍പര്യമില്ല. 1884നും 1915നും ഇടയില്‍ ജര്‍മ്മനിയുടെ കോളനിയായിരുന്നു നമീബിയ. ഒരു പ്രാദേശിക പ്രക്ഷോഭ കാലത്ത് ആയിരക്കണക്കിന് പേരെയാണ് അഡോള്‍ഫ് ഹിറ്റ്ലര്‍ 1904-1908നും ഇടയില്‍ കൊന്നുതള്ളിയത്. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമാണ് നമീബിയ ദക്ഷിണ ആഫ്രിക്കയുടെ ഭാഗമാവുന്നത്. എങ്കിലും ഇപ്പോഴും ജര്‍മ്മന്‍ സംസാരിക്കുകയും ചെറു ജര്‍മ്മന്‍ നഗരങ്ങളും നമീബിയയിലുണ്ട്. 1990മുതല്‍ നമീബിയയുടെ ഭരണം സ്വാപോ പാര്‍ട്ടിയുടേതാണ്. 

click me!