
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 51വർഷം കഠിനതടവും 125000 രൂപ പിഴയും വിധിച്ച് കോടതി. കാട്ടാക്കട കുളത്തുമ്മൽ പുതിയവിള പുല്ലുവിളകം ഹൗസിൽ കിച്ചു എന്ന ആരോമൽ (27) നെതിരെ കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേശ് കുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ അതിജീവിതന് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ 13 മാസം അധികം കഠിനതടവു അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. 2018 ഡിസംബറിലായിരുന്നു സംഭവം. കുടുംബ സുഹൃത്ത് ആയിരുന്ന പ്രതിയുടെ വീട്ടിൽ കളിക്കാൻ പോയ കുട്ടിയെ പ്രതി ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചുകൊടുക്കുകയും തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. മൂന്നുവർഷത്തോളം ഇത് ആവർത്തിച്ചു.
പിന്നീട് കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അമ്മാവൻ ചോദിച്ചപ്പോഴാണ് കുട്ടി വിവരങ്ങൾ പുറത്തുപറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈനിലും കാട്ടാക്കട പൊലീസിലും പരാതി നൽകിയതോടെ പ്രതിയെ അറസ്റ്റ് ചെയ്തു. മാതാപിതാക്കളുടെ ചോദ്യത്തിൽ കുട്ടി എല്ലാ വിവരങ്ങളും വിശദമായി പറയുകയും ഇത് പൊലീസിൽ അറിയിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ പ്രമോദ്, അഭിഭാഷകരായ പ്രസന്ന, പ്രണവ് എന്നിവർ ഹാജരായി. കേസിൽ അസി. സബ് ഇൻസ്പെക്ടർ സെൽവി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. അന്നത്തെ കാട്ടാക്കട ഇൻസ്പെക്ടർ കിരൺ.ടി.ആറാണ് കുറ്റപത്രം സമർപ്പിച്ചത്.കേസിൽ 30 സാക്ഷികളും 51 രേഖകളും 5 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam