ചിക്കൻ ബിരിയാണി നൽകാത്തതിന് റെസ്റ്റോറന്റിന് തീയിട്ടു, ന്യൂയോർക്കിൽ 49 കാരൻ അറസ്റ്റിൽ

Published : Oct 19, 2022, 01:40 PM ISTUpdated : Oct 19, 2022, 01:43 PM IST
ചിക്കൻ ബിരിയാണി നൽകാത്തതിന് റെസ്റ്റോറന്റിന് തീയിട്ടു, ന്യൂയോർക്കിൽ 49 കാരൻ അറസ്റ്റിൽ

Synopsis

"ഞാൻ നന്നായി മദ്യപിച്ചിരുന്നു. ഞാൻ ചിക്കൻ ബിരിയാണി ചോദിച്ചു. അവർ എനിക്ക് ചിക്കൻ ബിരിയാണി തന്നില്ല. എനിക്ക് ഭ്രാന്തായിരുന്നു, ഞാൻ തീയിട്ടു" അറസ്റ്റിനെത്തുടർന്ന് നോർബു പൊലീസിനോട് പറഞ്ഞു.

ന്യൂയോർക്ക് : ഓർഡർ ചെയ്തിട്ടും ചിക്കൻ ബിരിയാണി നൽകാത്തതിന്റെ പേരിൽ 49കാരൻ ബംഗ്ലാദേശി റെസ്റ്റോറന്റിന് തീയിട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. റെസ്റ്റോറന്റിന് തീയിട്ടയാളെ ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 49 കാരനായ ചോഫെൽ നോർബുവാണ് അറസ്റ്റിലായത്. ജാക്‌സൺ ഹൈറ്റ്‌സിലെ റെസ്റ്റോറന്റ് കത്തിച്ചതായി ചോഫെൽ നോർബു സമ്മതിച്ചു. ഇയാൾക്കെതിരെ തീവെപ്പ്, ക്രിമിനൽ കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്.  കഴിഞ്ഞ ദിവസം രാത്രി, ബംഗ്ലാദേശി ഭക്ഷണശാലയിലെ ജീവനക്കാർ തനിക്ക് ചിക്കൻ ബിരിയാണി നൽകിയില്ലെന്ന് പ്രതി ആരോപിച്ചു. ഇതേ തുടർന്നാണ് ഇയാൾ ഭക്ഷണശാലയിലെത്തി തീകൊളുത്തിയത്. 

"ഞാൻ നന്നായി മദ്യപിച്ചിരുന്നു. ഞാൻ ചിക്കൻ ബിരിയാണി ചോദിച്ചു. അവർ എനിക്ക് ചിക്കൻ ബിരിയാണി തന്നില്ല. "എനിക്ക് ഭ്രാന്തായിരുന്നു, ഞാൻ തീയിട്ടു" അറസ്റ്റിനെത്തുടർന്ന് നോർബു പൊലീസിനോട് പറഞ്ഞു.  "ഞാൻ ഒരു ഗ്യാസ് ക്യാൻ വാങ്ങി. അത് കത്തിക്കാൻ ശ്രമിക്കുന്നതിനായി ഞാൻ കടയിലേക്ക് എറിഞ്ഞു. ഞാൻ അത് കത്തിക്കുന്നതിനിടെ എനിക്കും തീ പൊള്ളലേറ്റു" -  പ്രതി പറഞ്ഞു. 

സംഭവം സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. ന്യൂയോർക്കിലെ അഗ്നിശമന സേന സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടു. ദൃശ്യങ്ങളിൽ നോർബു റെസ്റ്റോറന്റിന് പുറത്ത് കുറച്ച് നേരം നിൽക്കുകയും കത്തുന്ന ദ്രാവകം എറിഞ്ഞ് തീയിടുകയും ചെയ്തതായി ദൃശ്യങ്ങളിൽ കാണാം. ക്വീൻസ് മൾട്ടി കൾച്ചറൽ ജാക്സൺ ഹൈറ്റ്സിലാണ് ബംഗ്ലാദേശി റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്.

PREV
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം