ബട്ടര്‍ ചിക്കന്‍ കഴിക്കാന്‍ 32 കിലോമീറ്റര്‍ യാത്ര ചെയ്തു, ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പിടിവീണു

Published : Jul 19, 2020, 03:07 PM IST
ബട്ടര്‍ ചിക്കന്‍ കഴിക്കാന്‍ 32 കിലോമീറ്റര്‍ യാത്ര ചെയ്തു, ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പിടിവീണു

Synopsis

ലോക്ക്ഡൗണിനിടെ ബട്ടര്‍ ചിക്കന്‍ കഴിക്കാന്‍ 32 കിലോമീറ്ററാണ് യാത്ര ചെയ്തത്...

മെല്‍ബണ്‍: ബട്ടര്‍ ചിക്കന്‍ കഴിക്കാന്‍ ആഗ്രഹം തോന്നി, ഇറങ്ങിയ ആള്‍ക്ക് ഒടുവില്‍ പിടിവീണു. മെല്‍ബണിലാണ് കൊവിഡ് ലോക്ക്ഡൗണിനിടെ ബട്ടര്‍ ചിക്കന്‍ കഴിക്കാന്‍ ഒരാള്‍ 32 കിലോമീറ്റര്‍ യാത്ര ചെയ്തത്. ഇതോടെ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പിഴയും കിട്ടി. 1652 ഡോളറാണ് ഇയാളില്‍ നിന്ന് ഈടാക്കിയത്. നിയമം ലംഘിച്ച 74 പേരിലൊരാളാണ് ഇയാളെന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പറയുന്നത്. 

വീട്ടിനുള്ളില്‍ തന്നെ കഴിയണമെന്നും നിയമം പാലിക്കണമെന്നുമാണ് മെല്‍ബണ്‍ അധികൃതര്‍ ആളുകളോട് ആവശ്യപ്പെടുന്നത്. ലോകം മുഴുവന്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി 42 ലക്ഷം കടന്നു. ഇതില്‍ 37 ലക്ഷം പേര്‍ അമേരിക്കയിലാണ്, 20 ലക്ഷം പേര്‍ ബ്രസീലിലും 10 ലക്ഷത്തിലേറെ പേര്‍ ഇന്ത്യയിലുമാണ്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നൽകി ഇന്ത്യ, അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാൻ കർശന നടപടിയും ആവശ്യപ്പെട്ടു
ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്