
മിഷിഗണ്‍: ഒരു തവണയെങ്കിലും ലോട്ടറി അടിക്കുന്നതും വന്‍തുക സമ്മാനം ലഭിക്കുന്നതും സ്വപ്നം കാണാത്തവരുണ്ടോ എന്നാല്‍ രണ്ട് തവണ ജാക്പോട്ട് അടിച്ചാലോ ഇതൊക്കെയാണ് മോനേ ഭാഗ്യമെന്ന് പറഞ്ഞുപോകും യുഎസില്‍ നിന്നുള്ള ഈ ഭാഗ്യശാലിയുടെ കഥ കേട്ടാല്‍.
മിഷിഗണിലെ വെയ്ന്‍ കൗണ്ടിയില്‍ നിന്നനുള്ള ഭാഗ്യശാലിക്ക് ആറ് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് 110,000 ഡോളര്‍ (91 ലക്ഷം രൂപ) ഇദ്ദേഹത്തിന് സമ്മാനമായി ലഭിക്കുന്നത്. ഫാന്‍റസി 5 ഡബിള്‍ പ്ലേ ലോട്ടറിയുടെ ജാക്പോട്ടിലൂടെയാണ് ഈ ഭാഗ്യശാലി രണ്ട് തവണ സമ്മാനം നേടിയത്. സൗത്ത് ഫീല്‍ഡിലെ വെസ്റ്റ് 9 മൈല്‍ റോഡിലുള്ള ബിപി ഗ്യാസ് സ്റ്റേഷനില്‍ നിന്ന് ഫെബ്രുവരി 11നാണ് ഇദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. എന്നാല്‍ പേരു വിവരങ്ങള്‍ വെളിപ്പെടുത്താതെ അജ്ഞാതനായി തുടരാനാണ് 59 വയസ്സുള്ള വിജയിയുടെ തീരുമാനം.
Read Also - 'ഞാനൊരു കോടീശ്വരനായേ..'; ലൈവിൽ ആര്‍ത്തുവിളിച്ച് പ്രവാസി, ഇത്തവണയും ഇന്ത്യക്കാരൻ തൂക്കി! അടിച്ചത് കോടികൾ
2023 ഓഗസ്റ്റ് 31-ന് ഫാന്‍റസി 5 ഡബിൾ പ്ലേ ഡ്രോയിങ്ങിൽ (02-06-11-20-23) സംഖ്യകള്‍ ഉപയോഗിച്ച് ഇയാൾ ജാക്ക്പോട്ട് നേടിയിരുന്നു. ആദ്യ വിജയത്തിലെ സമ്മാനത്തുക കൊണ്ട് കടങ്ങള്‍ വീട്ടിയ അദ്ദേഹം രണ്ടാം വിജയത്തിലെ സമ്മാനത്തുക കൊണ്ട് എന്തു ചെയ്യണമെന്ന് പ്രത്യേക പദ്ധതികളില്ലെന്നും പറയുന്നു. തുക ബാങ്ക് അക്കൗണ്ടിലിടാനും കുറച്ചുനാള്‍ അത് നോക്കിയിരിക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് ഇയാള്‍ വെളിപ്പെടുത്തി. 2023 സെപ്തംബറിലാണ് ആദ്യം ഇദ്ദേഹം 110,000 ഡോളര്‍ നേടിയത്. 2023 സെപ്റ്റംബറിൽ സൗത്ത്ഫീൽഡിലെ വെസ്റ്റ് 9 മൈൽ റോഡിലുള്ള ബിപി ഗ്യാസ് സ്റ്റേഷനിൽ നിന്നാണ് ആദ്യമായി ജാക്ക്പോട്ട് ലഭിച്ച ടിക്കറ്റ് വാങ്ങിയത്. വീണ്ടും അതേ സ്ഥലത്ത് നിന്ന് എടുത്ത ടിക്കറ്റാണ് രണ്ടാമതും ജാക്പോട്ട് നേടിക്കൊടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam